ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂൺ 28, വെള്ളിയാഴ്‌ച

മാതൃ സ്നേഹം














തെരുവില്‍ അലയുന്നു


എന്‍ അമ്മയെതേടി


അമ്മിഞ്ഞ നുകര്‍ന്ന


ഓര്‍മ്മയില്ലെന്‍ മനസ്സില്‍


പെറ്റിറ്റതേ ഇവിടെ


ചേരിതന്‍ സന്തതിയായി


വളര്‍ന്നു ഞാന്‍ അമ്മേ


നിന്‍ സ്നേഹം അറിയാതെ


ദൂരവേ കാണുന്നു


അമ്മതന്‍ മാറിലൊട്ടിയ


പൈതല്‍ കേഴവേ ഓര്‍ത്തു


ഞാനും എന്‍ അമ്മയെ


കാത്തിരിപ്പു ഈ മകന്‍


ഒരിറ്റു സ്നേഹത്തിനായി


കണ്ണുനീര്‍ കാണ്മാന്‍


ആരുമില്ലെന്‍ ചാരത്ത്


നല്‍കുക നാഥാ എനിക്ക്


മറ്റൊരു ജന്മം വീണ്ടും


മാതൃ സ്നേഹത്തിന്‍


അമൃത് നുകരുവാന്‍.




.........  ശുഭം.    ..............


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി


 


മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിധീകരിച്ചതു.  
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ