ആകെ പേജ്‌കാഴ്‌ചകള്‍

2020, മാർച്ച് 28, ശനിയാഴ്‌ച

വിരുന്നുകാരൻ


ഞാനിന്നൊരു
കിനാവ് കണ്ടുവല്ലോ.
ഭീതിയുടെ മുൾമുനയിൽ
നിർത്തുമൊരു സ്വപ്നം

ഈ ദുനിയാവിൽ വിരുന്നു-
കാരാനാം എന്നെതേടി
വാനമേഘേ  വരുന്നിരു
പൊൻ  കരങ്ങൾ.

ആകാശത്തട്ടിൽ നിന്നുമാ
കൈകൾ എന്നെ മാടി
വിളിച്ചുവോയെന്ന
സന്ദേഹം ഉടലെടുക്കവേ

അർത്ഥവും പൊരുളും
വേർതിരിച്ചെടുക്കുവാനാവാതെ
ചഞ്ചലമായ മനസ്സെന്നിൽ
വിഘ്നതയുടെ താളം ചവുട്ടി


ഉത്കണ്ഠതകൾ  നിറഞ്ഞ
ജീവിത യാത്രയിൽ  കാലിടരുമീ
യാത്രികന്റെ  മനസ്സൊന്നു
ഉറഞ്ഞു തുള്ളിചിരിച്ചു.

ചുറ്റിലും പിടഞ്ഞു വീഴുന്നുവല്ലോ
മനുഷ്യ ജന്മങ്ങൾ
ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത
വിരുന്നുകാരല്ലോ ഇവരെല്ലാം.

ആശയും നിരാശയും
തമ്മിലുള്ള  വടംവലി
മൂർച്ഛിക്കുമ്പോൾ മരണം
വിരുന്നുകനായി എത്തിനോക്കീടും.


ആ ആർപ്പിന്റെ താളത്തിൽ
ദുഃഖമോ സന്തോഷമോ.
സങ്കടമോ ആഹ്ലാദമോ
എന്തായാലും സ്വീകരിക്കുവാൻ

മനസ്സിനെ  പ്രാപ്തമാക്കുവാൻ
ഒരുങ്ങുന്നിടത്തല്ലോ
ശാന്തിയുടെ കാവൽ ദൂതർ
ദൂതുമായി പറന്നിറങ്ങുകയുള്ളു


ചേർച്ചയില്ലെന്ന്  തോന്നുമ്പോൾ
വേർപെടുത്തുന്നതൊരു   പ്രകൃതി
ധർമ്മം  തന്നേയാണ് മകനേയവിടെ
വിഷാദത്തിന്  യാതൊരു സ്ഥാനവുമില്ല.

മനസ്സങ്ങനെ   മന്ത്രിക്കുന്ന വേളയിൽ
വിചിത്രമായൊരു  കാഴ്ച ഞാൻ കണ്ടു
ആരും ഇതുവരെയും  കണ്ടിട്ടില്ലാത്തൊരു
മായാ കാഴ്ച തന്നെയത്രെയത്.

നീല മേഘങ്ങൾക്കപ്പുറം
പാൽപുഞ്ചിരി പൊഴിച്ചു
കൊണ്ടൊരു മാലാഖ
ചിറകിട്ടടിച്ചു പാറിപ്പറന്നു

അവളുടെ ഉടയാടകളിൽ
വെള്ളയും നീലയും ഇടകലർന്ന
നിറങ്ങൾ  ഇഴുകി ചേർത്ത്
നെയ്തു കൂട്ടിയിരുന്നു.

നീല നിറത്തോടുള്ള
എന്റെ  അഭിവാഞ്ജ
അറിയുന്നവൾ  തന്നെയോ
ഈ  പറക്കും  സഞ്ചാരി.

മനം  മടുക്കുമ്പോൾ
വിരുന്നുകാരനാം ഞാനുമൊരു
യാത്രപോകുമല്ലോ  എങ്ങോട്ടെന്ന്
അറിയാത്തൊരു  നീണ്ട യാത്ര.

യാത്രയാക്കുവാൻ
ചുടുകണ്ണീരണിഞ്ഞ
വദനവുമായി
എന്റെ  മകൾ അവിടെയുണ്ടാവണം.




...രഞ്ജിത്ത്...