ആകെ പേജ്‌കാഴ്‌ചകള്‍

2019, നവംബർ 16, ശനിയാഴ്‌ച

കടൽ തീരം

കാണുവാൻ മറുതീരം
ഇല്ലെന്ന് ഗ്രഹിച്ചാലും
ഞാനെന്നും കടൽക്കര
യിലൊരു അതിഥിയത്രെ.

ഹൃദയത്തിൽ  ഇരുണ്ടുകൂടും
മനോരധങ്ങൾ   അന്തര്‍ധാനം
ചെയ്യുന്ന വേളയിതെന്ന്
പുലമ്പുന്നു എൻ മനസ്സ്‌.

പകയും,  വിദേഷ്വവും
നിറഞ്ഞു നിൽക്കുമെൻ
മനസ്സിന് ശാന്തിയുടെ
മന്ത്രമോതീടുവാൻ

ചക്രവാള  സീമകൾക്ക്
അപ്പുറം നിന്നുമൊരു
അക്ഷുബ്‌ധതയുടെ  ദേവത
പറന്നിറങ്ങി വന്നീടുമെന്ന്

ഒരുമാത്ര വെറുതേ
ഞാൻ വ്യാമോഹിക്കും.
അപ്പോളെന്റെ മനസ്സിൽ
മൊട്ടിടീടും അനന്തമായ

സന്തോഷത്തിന്റെ പൂത്തിരികളെന്നു
ഹൃദ്യമായ ചലനങ്ങളാൽ
കടൽതിരകൾ ഒരുമാത്ര
വെറുതെ ഓർമ്മപ്പെടുത്തും.

                                        രൺജിത്



2019, നവംബർ 9, ശനിയാഴ്‌ച

അഡലൈഡ് ക്രിസ്മസ് ശോഭായാത്ര




അഡലൈഡ് ക്രിസ്മസ് ശോഭായാത്രയിൽ നിൽക്കുമ്പോൾ ഒരു കാര്യം എന്നെ വല്ലാതെ ആകർഷിക്കുക തന്നെ ചെയ്തു.  അന്തരീക്ഷത്തെ  പുണർന്നു നിൽക്കുന്ന തണുപ്പിനെ വകവയ്ക്കാതെ റോഡ് വക്കുകളിൽ  നിൽക്കുകയും,  കസേരകളിലും,  നിലത്തുമായി ഇരിക്കുന്ന സ്ത്രീകളും,  പുരുഷന്മാരും,  കുട്ടികളും,  പിന്നെ പല രാജ്യങ്ങളിൽ നിന്നും ദേശാടനകിളികളെ പോലെ വല്ലപ്പോഴും വന്നുപോകുന്ന അവരുടെ മാതാപിതാക്കളും.  എങ്ങും ഉത്സവ പ്രതീതി നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം.  എല്ലാവർക്കും ഒരേമനസ്സ്.  വരുവാൻ പോകുന്ന ക്രിസ്തുമസ്സ് രാവിനെ അതിന്റെ സകല പ്രൗഢിയോടും കൂടി വരവേൽക്കുവാൻ എല്ലാവരും ഒരുങ്ങിയതുപോലെ. 



അതെ സൗത്ത് ഓസ്‌ട്രേലിയയിലെ വലിയൊരു മാമാങ്കം തന്നെയാണ് ഇതെന്ന് എനിക്കും തോന്നാതിരുന്നില്ല. എല്ലാ വർഷവും സൗത്ത് ഓസ്‌ട്രേലിയയിലെ അഡലൈഡിൽ കൊണ്ടാടുന്ന ഈ മാമാങ്കത്തിന് നേതൃതും നൽകുവാൻ ഇവിടുത്തെ സർക്കാരും മുൻകൈ എടുക്കുന്നത്  കാണുമ്പോൾ ഈ അഡലൈഡ് ക്രിസ്മസ് ശോഭായാത്രയുടെ പ്രാധാന്യത്തെ പറ്റി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.


1933 ൽ തുടങ്ങിയ അഡലൈഡ് ക്രിസ്മസ് ശോഭായാത്ര എല്ലാവർഷവും നവംബർ രണ്ടാമത്തെ ആഴ്‌ച ആണ് കൊണ്ടാടുന്നത്.  അതിന്റെ എഴുന്നള്ളിപ്പിന് 85 സെറ്റുകളും,  15 ബാൻഡ് സെറ്റും, 164 കോമാളികളും, ധാരാളം നൃത്തവാദ്യക്കാരും,  ഉദ്ദേശം 1700 സന്നദ്ധസേവകർ 64 ഇതിവൃത്തം തീർത്തു മേളയ്ക്ക് കൊഴുപ്പേകുന്നു.  ക്രിസ്‌മസ്‌ അപ്പൂപ്പന്റെ  അകമ്പടിയോടു കൂടി ആണ് ഈ എഴുന്നള്ളിപ്പ്.


അഡലൈഡ് ക്രിസ്മസ് ശോഭായാത്ര  ഔദ്യോഗികമായി നാഷണൽ ട്രസ്റ്റ് ഓഫ് ഓസ്‌ട്രേലിയ പൈത്യകമായി  അംഗീകരിച്ചതുമാണ്.














ലോകത്തെ രണ്ടാമത്തെ ബഹുജന ഘോഷയാത്രയാണ് ഇതെന്ന പ്രത്യേകയും അഡലൈഡ് ക്രിസ്മസ് ശോഭായാത്രയെ ആകർഷമാക്കി തീർക്കുന്നു.







അഡലൈഡ് ക്രിസ്മസ് ശോഭായാത്ര തുടങ്ങുന്നത്   കിംഗ് വില്യം റോഡിലെ സൗത്ത് ടെറസിൽ നിന്നാണ്. അവിടെ നിന്നും  തുടങ്ങി അവസാനിക്കുന്നത് അഡലൈഡ് ടൌൺ ഹാളിലും.



അഡലൈഡ് ക്രിസ്മസ് ശോഭായാത്ര ആദ്യമായി തുടങ്ങിയത് സർ എഡ്‌വേർഡ് ഹേവാർഡ്‌ ആണ്.  അഡലൈഡ് ഡിപ്പാർട്മെന്റ് സ്റ്റോറിന്റ  ഉടമസ്ഥൻ ജോൺ മാർട്ടിൻസ് ടോട്ടോന്റോ സാന്റാക്ലോസ് ശോഭായാത്രയിൽ നിന്നും,  മേസീ  താങ്ക്സ് ഗീവിങ് ശോഭായാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയ ഈ അഡലൈഡ് ക്രിസ്മസ് ശോഭായാത്ര ഇന്ന് എറെ വർണ്ണശബളമായി തീർന്നിരിക്കുന്നു..