ആകെ പേജ്‌കാഴ്‌ചകള്‍

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

തെരുവിലെ അര്‍ത്ഥികളും ഞാനും


തെരുവിലെ അര്‍ത്ഥികളും ഞാനും



 

പരിഷ്കൃത ലോകത്തിനു വികല്‍പ്പമായി

തെരുവിലൂടെ അലഞ്ഞു നടന്നീടുന്ന

ഭിക്ഷാം ദേഹികളെന്‍ മാനോരഥത്തില്‍

എത്രയെത്രയോ ചിന്തകള്‍ കോറിയിട്ടു

 

ദ്രവ്യാഗ്രഹമോ ഒട്ടിയ ഉദരത്തിന്‍ രോദനമോ

മനോവ്യഥകളോ, ശാരീരിക പീഡനങ്ങളോ

ഏതാണീ ഭിക്ഷാംദേഹികളെ ഊഴിതന്‍

സന്താനങ്ങളാക്കി തീര്‍ത്തീടുന്നത്

 

പരിഷ്കൃത ലോകത്ത് വസിച്ചീടും

അപരിഷ്കൃതരാം മനുഷ്യരിവര്‍

ശയിച്ചീടുന്നല്ലോ മണ്ണിന്‍ മക്കളായീ

തെരുവോരങ്ങളില്‍ വ്യാഥിഗ്രസ്ഥരായി

 

നിര്‍ദ്ധനത്വവും അസമത്വവും മാത്രം

പേറിയൊരു വലിയ ലോകമിതെന്നു

ഭിക്ഷാംദേഹികള്‍ അട്ടഹസിച്ചീടുമ്പോള്‍

പരിഷ്കൃത ലോകം പുശ്ച്ചിച്ചു ചിരിക്കുന്നു.

 

ഞങ്ങളോ വാസിച്ചീടുന്നത് മണിമാളികകളില്‍

ശയിച്ചീടുന്നത് പട്ടുമെത്തകളില്‍

ലക്ഷ്മീ കടാക്ഷം വേണ്ടുവോളമെങ്കിലും

ദരിദ്രന്‍മാരാണിന്നുമീ ഉലകില്‍

 

ഞാനോ തൂലിക പടവാളാക്കിയൊരു

വഴിപോക്കനീ പരിഷ്കൃത വീഥിയില്‍

ദ്രവ്യാര്‍ത്തിയെന്നില്‍ അശേഷമില്ലെങ്കിലും

മാലോകരെന്നെ അര്‍ത്ഥിയെന്നു വിളിച്ചീടുന്നു.

 

ഇരന്നു വാങ്ങി വായിച്ചീടുന്ന

പുസ്തകങ്ങളും, പത്രത്താളുകളുമെല്ലാം

പാണ്ഡിത്യത്തിന്‍ ഭാണ്ഡക്കെട്ടുകളാല്‍

പൂരിതമാക്കീടുമെന്‍ പഴമനസ്സിനെ

 

സമസ്ഥ സുന്ദരമായൊരു ലോകമെന്‍

കിനാവുകളില്‍ വിഭാവനം ചെയ്തു

പതിഞ്ഞ മട്ടില്‍ തെരുവീഥിയിലൂടെ നടന്നു

നീങ്ങീടവേ കാതില്‍ മുഴങ്ങിയൊരു സ്ത്രീതന്‍ വിതുമ്പല്‍.

..............................................ശുഭം......................................................

 
published in