ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 28, ഞായറാഴ്‌ച

madyathin vipathukal - മദ്യത്തിൻ വിപത്തുകൾ

മദ്യത്തിൻ  വിപത്തുകൾ
ഘോ വേളകളിൽ
ഉല്ലാസം പകരുന്ന
മദ്യത്തിൻ വിപത്തുകൾ
കേട്ടീടൂ    കൂട്ടുകാരെ
ചൊല്ലിടാം ഒന്നൊന്നായി
നല്ലൊരു  നാളേക്കായി
ശ്രവിപ്പൂ മന്ദമായി
ചിന്തിപ്പൂ ഗാമായി
ശിഥിലം  ആക്കിടുന്ന
കുടുംബ ബന്ധങ്ങൾ
ആരോഗ്യം വീണ്ടെടുപ്പാൻ
ആവുമോ ഈജന്മത്തിൽ
രോഗിയാം നിന്നെകണ്ടു
കണ്ണീർ ഒഴുപ്പൂഞാൻ
സമൂഹം ചിരിച്ചീടും
ഭോഷനാം നിന്നെനോക്കി
കുറ്റങ്ങൾ ചെയ്തീടാൻ
വാസന പെരുകീടും
ചൊല്ലീടാൻ ഏറെയുണ്ട്
ദുരന്ത വാർത്തകൾ
ലക്ഷ്മീദേവി വാസം
ചെയ്യില്ല  ഭവനത്തിൽ
പട്ടിണി പരിവട്ടം

എന്നുമീ ധരണിയിൽ

2013, ജൂലൈ 5, വെള്ളിയാഴ്‌ച

കുരുക്ഷേത്രഭൂമി (Kurkhetra Boomi) - poem


കുരുക്ഷേത്രഭൂമി

വിജനമാണീവീഥികളും തെരുവും
ഇന്നലകളുടെ അസ്ഥിത്തറകൾ

ഓർമ്മകൾമാത്രം ശേഷിക്കും ഇവിടെ

പുണ്ണ്യഭൂമിയുടെ പ്രതാപകാലങ്ങൾ

വീണ്ടുംകുരുക്ഷേത്ര അങ്കത്തട്ടിലേക്ക്

നമുക്കൊരുയാത്ര നടത്തീടാമിന്ന്

നിരനിരയായി മൃതശരീരങ്ങൾ

കിടന്നു എണ്ണീടാൻ പറ്റീടാതത്രയും

ഉറ്റവർ ബന്ധുജങ്ങൾ എല്ലാമേ

നിദ്ര പൂകിയില്ലേ ഭൂമിദേവിമടിയിൽ

വിലപിക്കുന്നല്ലോ രണഭൂമിനോക്കി

വിജയസാരഥികളെല്ലാം ഒരുപോൽ

നൂറ്റവർ മാതാവിൻ തേങ്ങലുയർന്നു

പുത്രദുഖഭാരം തങ്ങാനാവതെയും

നേടിയ പണവും പ്രശസ്തികളും
ഈരണഭൂമിയിൽ മണ്ണടിഞ്ഞീടുന്നു