ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

താജ് മഹല്


                    താജ് മഹല്‍

 
പ്രണയ സംഗീത വീചികളാലിന്നും
നിശ്ചലമാമീ യമുനാ തീരങ്ങള്‍
നൂറ്റാണ്ടുകളെത്ര കടന്നു പോയിട്ടും
ദീപങ്ങളാലംകൃതമീ പ്രണയമകുടം.
 
നഷ്ടപ്രണയ മകുടം പോലിന്നും
നിലകൊള്ളുന്ന അനശ്വര ശില്പം
കരഗ്രഹവാസം ചെയ്ത വേളയില്‍
ഓര്‍മ്മകള്‍ എന്നും വേദന അകറ്റി
 
അടര്‍ന്നു വീണു കണ്ണീര്‍ തുള്ളികള്‍
പത്തര മാറ്റിന്‍ തങ്കകട്ടികള്‍ പോല്‍
നിശയിലെങ്ങുമേ പറന്നു നടക്കും
പ്രണയ സംഗീതം പൊഴിക്കും ദേവത
 
കുളിര്‍കാറ്റായി തൊട്ടു തലോടിയും
വിണ്ണിലത്ഭുതമീ പ്രണയ കുടീരം
ഓര്‍മിപ്പിക്കുന്നല്ലോ നമ്മെയെല്ലാമിന്ന്
സ്നേഹത്തിന്‍ തൂവല്‍ സ്പര്‍ശം.
 
...............  ശുഭം.    ...............
രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി