ആകെ പേജ്‌കാഴ്‌ചകള്‍

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

തിളക്കം നഷ്ടപ്പെട്ട മനുഷ്യര്‍


 Image result for മനുഷ്യര്‍
കാഴ്ചയില്‍ പ്രപഞ്ചം എത്രയോ മനോഹരം

അതില്‍ വസിക്കും മനുഷ്യരോ ബുദ്ധിശൂന്യര്‍

പണവും ആഭരണവും അമൂല്യം അവര്‍ക്ക്

ധനാര്‍ത്ഥിയെപ്പോഴും അവരുടെ സഹചാരി

പണമെന്ന അമൂല്യ വസ്തുവിനായി

സ്വന്തമായാതെന്തും വിക്രയം ചെയ്യും

മണ്ണും, പെണ്ണുമെല്ലാം കൈമാറീടും

പണത്തിന്‍റെ മണിനാദ കിലുക്കത്തില്‍

നടമാടുന്നല്ലോ അക്രമവും അനീതിയും

നാടൊട്ടുക്കീ ധരിത്രിയില്‍

മനുഷ്യന്‍റെ വാക്കുകളും പ്രവര്‍ത്തിയും

വിരുദ്ധ ദിശയില്‍ ഉഴലുന്നു പ്രേതത്തെപ്പോല്‍

താത്കാലിക നേട്ടങ്ങള്‍ കൊയ്യുവാന്‍

പണത്തെ കെട്ടി പുണര്‍ന്നീടുന്നു

പണത്തിനു മീതെ പരുന്തും

പറക്കില്ലെന്ന പഴമൊഴിയോ യാഥാര്‍ത്ഥ്യം.

പണവും ശക്തിയും കാട്ടീടുവാന്‍

മര്‍ത്യര്‍ ഓരോ ദിനവും മത്സരിക്കുന്നു.

മനുഷ്യായുസ്സ് വയലിലെ പുഷ്പം

പോലെ പുഷ്പിച്ചു വാടിപോകുന്നു.

പ്രകൃതി രമണീയമാമീ ധരണിയില്‍

അല്പകാല ജീവിതത്തിനായി

വിചിത്രഭ്രമം പിടിച്ചവനെപ്പോല്‍

അലഞ്ഞു തിരിയുന്നു മനുഷ്യര്‍

എല്ലാം വരച്ചു കാട്ടിതന്നീടുന്നത്

ധനാര്‍ത്ഥിയെന്ന ദുര്‍ഭൂതത്തെ പറ്റിയല്ലോ

ശിഷ്ടമെന്തെന്നു ഓര്‍ക്കണം നാമെപ്പോഴും

ആറടി മണ്ണില്‍ ജന്മിയല്ലോ നമ്മള്‍.




രഞ്ജിത്, പെരുമ്പെട്ടി