ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 5, വെള്ളിയാഴ്‌ച

കുരുക്ഷേത്രഭൂമി (Kurkhetra Boomi) - poem


കുരുക്ഷേത്രഭൂമി

വിജനമാണീവീഥികളും തെരുവും
ഇന്നലകളുടെ അസ്ഥിത്തറകൾ

ഓർമ്മകൾമാത്രം ശേഷിക്കും ഇവിടെ

പുണ്ണ്യഭൂമിയുടെ പ്രതാപകാലങ്ങൾ

വീണ്ടുംകുരുക്ഷേത്ര അങ്കത്തട്ടിലേക്ക്

നമുക്കൊരുയാത്ര നടത്തീടാമിന്ന്

നിരനിരയായി മൃതശരീരങ്ങൾ

കിടന്നു എണ്ണീടാൻ പറ്റീടാതത്രയും

ഉറ്റവർ ബന്ധുജങ്ങൾ എല്ലാമേ

നിദ്ര പൂകിയില്ലേ ഭൂമിദേവിമടിയിൽ

വിലപിക്കുന്നല്ലോ രണഭൂമിനോക്കി

വിജയസാരഥികളെല്ലാം ഒരുപോൽ

നൂറ്റവർ മാതാവിൻ തേങ്ങലുയർന്നു

പുത്രദുഖഭാരം തങ്ങാനാവതെയും

നേടിയ പണവും പ്രശസ്തികളും
ഈരണഭൂമിയിൽ മണ്ണടിഞ്ഞീടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ