ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

വിരഹ ദുഃഖം



വിരഹ ദുഃഖം



ഒരേ മെയ്യായിട്ടു

കഴിഞ്ഞ ദിനങ്ങള്‍

മറക്കിടില്ല ഈ

ജന്മത്തിലൊരിക്കലും

 

വിരഹത്തിന്‍ വേദന

സഹിച്ചു കഴിഞ്ഞീടുന്നു

നാരിയാം ഞാനിന്നു

വീട്ടുകാര്‍ക്ക് ഭരമല്ലോ

 

മുന്‍ജന്മ പാപമോ

നിര്‍ഭാഗ്യമോ എന്നില്‍

വിളയടുന്നതെന്നു

ചിന്തിപ്പൂ ഞാനിന്നും.

 

തേടുന്നല്ലോ ഓരോ

യാത്രയിലും കാന്തനെ

കൊതിക്കുന്നു എന്‍ മനം

ഒരു നോക്കു കാണുവാന്‍.

 

കണ്ടുമുട്ടീടുമൊരി

ക്കലെന്നുള്ള പ്രതീക്ഷ

അസ്തമിക്കില്ലെന്‍

മനസ്സിലൊരിക്കലും

 

പ്രതീക്ഷയുടെ പൊന്‍

വെട്ടമായി തെളിയുന്നു

മാലോകരാം നിങ്ങളുടെ

ആശ്വാസവചനങ്ങള്‍.

 

 

രഞ്ജിത്, പെരുമ്പെട്ടി  - published in Tharmgini online magazine


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ