ആകെ പേജ്‌കാഴ്‌ചകള്‍

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

വരവേല്‍ക്കാം നമ്മള്‍ക്ക് ഓണത്തപ്പനെ


 

നീതിമാന്‍ രാജാവിനെ സ്മരിക്കുന്നെല്ലാവരും

നീതിയില്‍ രാജ്യം വാണ അങ്ങയെ ഇന്നുമെന്നും

ഈ നല്ല ഭരണത്തെ തകര്‍ക്കാനായിട്ടന്ന്‍

വാമനന്‍ വരുന്നതും മാവേലി പിരിഞ്ഞതും

ചരിത്രം ലജ്ജിക്കുന്ന പുരാണ കഥയിത്

ചിങ്ങത്തിലെല്ലാ വര്‍ഷവും വന്നീടും നാടു കാണാന്‍

രാജാവു വരുന്നുണ്ട് മുടക്കം വരുത്തില്ല

വീടുകള്‍ വൃത്തിയാക്കി ദീപങ്ങള്‍ കത്തിച്ചു നാം

പുതിയ പുടവകള്‍ ധരിച്ചു ഒരുങ്ങുന്നു

വിഭവ സമൃദ്ധമാം ഊണൊരുക്കിയിട്ടുണ്ട്

അങ്ങയോടൊപ്പം ഉണ്ണാന്‍ കാത്തിരിക്കുന്നു ഞങ്ങള്‍

പരിപ്പ്, പര്‍പ്പിടകങ്ങള്‍, ഉപ്പേരി, നല്ല സാമ്പാര്‍

പച്ചിടി കിച്ചിടിയും, ഓലനും, അവിയലും

തോരനോടൊപ്പം കാളന്‍ പ്രഥമന്‍ കൂട്ടിനുണ്ട്

ഞങ്ങള്‍ തന്‍ അധ്വാനത്തില്‍ വിളയിച്ചവയിത്

വിഷമോ പേടിക്കേണ്ട ഞങ്ങളുടെ കൃഷി തന്നെ

ഓണത്തിനാരും വാങ്ങീടരുതേ വിഷകായ്കള്‍

നമ്മള്‍ക്ക് വിളയിക്കാം ഇവിടെ ഇവയെല്ലാം

ഊഞ്ഞാലു കെട്ടിയിട്ടുണ്ട് തിരുവാതിരയുണ്ട്

അങ്ങയെ സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ഞങ്ങള്‍.

 

 

.....................................................ശുഭം...............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ