ആകെ പേജ്‌കാഴ്‌ചകള്‍

2015, മാർച്ച് 30, തിങ്കളാഴ്‌ച

കേരളത്തിലെ ആദിവാസികള്കേരളത്തിലെ ആദിവാസികള്‍

 

കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ രണ്ടു തരം

 

  • ആസ്ട്രലോയിടുകളോ
  • നീഗ്രോയ്ഡുകളോ

 

തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ്‌ നിഗമനം.

 

കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക്. എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം

 

അടിയാര്‍.

കേരളത്തിലെ വയനാട് ജില്ലയില്‍ കാണപ്പെടുന്ന വിഭാഗം ആണ് അടിയാര്‍. അടിമ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. മലയാളവും , കന്നഡയും കലര്‍ന്ന സംസാര ഭാഷ.

സ്വയം കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തിയ ജന്മിമാരുടെ അടിമകളായി മാറുകയായിരുന്നു. മൂപ്പന് ദൈവങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രത്തിൽ വലിയ അധികാരമാണ് മൂപ്പനുള്ളത്.

നാട്ടുഗദ്ദിക ഇവരുടെ ഒരു അനുഷ്ഠാന കലയാണ്.

കുടകിനോട് ചേർന്നു കിടക്കുന്ന വയനാടൻ പ്രദേശങ്ങളിലാണ് ഇവർ ഏറെയായി താമസിക്കുന്നത്. കാർഷികവ്രിത്തിയാണു ഇവരുടെ പ്രധാന ജീവിതമാർഗ്ഗം. അടിയകുടിലുകളെ 'കുള്ളുകൾ' എന്നാണ് വിളിച്ചിരുന്നത്.

ആചാരങ്ങള്‍

അടിയരിൽ പല കുലങ്ങളും,  ഓരോ കുലങ്ങൾക്കും പ്രത്യേകം ദൈവങ്ങളുമുണ്ട്. അടിയരിൽ വൈദ്യനും, മന്ത്രവാദിയും, ന്യായാധിപനും എല്ലാം മൂപ്പൻ തന്നെയാണ്.

 

വിചിത്രമായ ആചാരങ്ങള്‍

 

രോഗ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ആചാരം

ഒരാൾ രോഗിയാകുമ്പോൾ മൂപ്പൻ ഒരു കോഴിയുടെ തല വെട്ടുന്നു. തല തെക്കോട്ട് വീക്ഷിക്കുകയാണെങ്കിൽ രോഗിയെ ചികിത്സിക്കരുത്. അയാൾ മരിക്കണമെന്നാണ് ദൈവഹിതം. മറിച്ചാണെങ്കിൽ അയാളെ ചികിത്സിക്കാം.

തെറ്റ് ചെയ്തതിന് ദൈവം നൽകുന്ന ശിക്ഷയാണ് രോഗം എന്നാണ് അടിയരുടെ വിശ്വാസം.

 

തെറ്റിന് പരിഹാരമായി അവർക്ക് വളരെ വിലപ്പെട്ടതായ പിച്ചള വളകൾ ദൈവത്തിന് സമർപ്പിക്കണം. ആ വള‍കൾ പിന്നീട് മൂപ്പൻ എടുക്കും. രോഗം മാറിയാൽ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് ഒരു പ്രത്യേക പൂജ ചെയ്യണം. ഇതും വളരെ പണച്ചെലവുള്ള കാര്യമാണ്.

ആളാര്‍

മലപ്പുറം ജില്ലയിലെ പെരുന്തല്‍മണ്ണ താലൂക്കില്‍ മാത്രമുള്ള വിഭാഗം ആണ് ആളാര്‍. ഗുഹകളില്‍ പാര്‍ക്കുന്നവര്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം എന്നു കരുതപ്പെടുന്നു.

 

ചാത്തന്മാർ എന്നറിയപ്പെടാനാണ് ഇവർക്കിഷ്ടം. കേരളത്തിലെ ഏറ്റവും പ്രാചീന വര്‍ഗങ്ങളില്‍ ഒന്നാണിവര്‍. ജനസംഖ്യ വളരെ കുറവാണ്. തമിഴും , തുളുവും കലര്‍ന്നതാണ് ഭാഷ.

 

പ്രാകൃതമായ ആചാരരീതികള്‍ ആണ് ഇവരുടേത്. കാട്ടിൽ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവർ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവർ പാറകളിലും , ഗുഹകളിലും, മരങ്ങളിലും  ഒക്കെയാണ് താമസിക്കാറുള്ളത്.

 

കുരങ്ങുകളെ പിടിക്കുവാന്‍ മിടുക്കര്‍. പട്ടിയെ വളര്‍ത്തുന്നതില്‍ വലിയ കമ്പക്കാര്‍. 

ഇരുളര്‍

ദക്ഷിണേന്ത്യയിലെ ഗിരിവർഗജനതയാണ് ഇരുളർ.  മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും, തമിഴ്നാടിന്‍റെ വടക്കന്‍ ജില്ലകളിലും, കര്‍ണാടക സംസ്ഥാനങ്ങളിലും വസിക്കുന്നു.

 

ചെറു മൃഗങ്ങളെ വേട്ടയാടിയും, കൃഷി ചെയ്തുമാണ്‌ ഇവർ ഉപജീവനം ചെയ്തിരുന്നത്.   ആദ്യകാലങ്ങളിൽ ഗുഹകളിൽ കഴിഞ്ഞിരുന്ന ഇവർ പിന്നീട് കുടിലുകളിൽ താമസമാക്കി കാട്ടിൽ നിന്നും ഭക്ഷണം തേടിപ്പോന്നിരുന്നതായി കരുതുന്നു.

ഭാഷ

തമിഴും മലയാളവും കന്നഡയും കലർന്ന ഭാഷയാണ് സംസാരിക്കുന്നത്.

 

ശാരീരിക പ്രതേകതകള്‍

 


 

ഇരുളരിലെ ഒരു പെൺകുട്ടി

 

കറുത്ത നിറം, നീണ്ട കൈകൾ, ചുരുണ്ട മുടി, ഉന്തിയ താടിയെല്ല്, ചെറിയ മൂക്ക്, ഒത്ത ഉയരം - ഇവയാണ് ഇരുളരുടെ ശാരീരിക സവിശേഷതകൾ. പുരുഷന്മാരും തലമുടി വളർത്തി പിന്നിൽ കെട്ടിവയ്ക്കാറാണ് പതിവ്.

ജീവിതരീതി


 

കൃഷിനിലം വൃത്തിയാക്കുന്ന ദമ്പതിമാർ

കൃഷിയും നായാട്ടുമാണ് മുഖ്യ തൊഴിലുകൾ. ഭൂസ്വത്തുക്കളുടെ അന്യാധീനപ്പെടൽ മൂലം ഇരുളർ, മറ്റ് ആദിവാസി വിഭാഗങ്ങളെപ്പോലെ, കർഷകത്തൊഴിലാളികളായി മാറിക്കൊണ്ടിരിക്കയാണ്.

ഗോത്ര വ്യവസ്ഥ

ഗോത്ര വ്യവസ്ഥ നിലനിന്നു പോരുന്നു. ഗോത്രത്തലവനായ മൂപ്പനു കീഴിൽ ഭണ്ഡാരി, കുരുത്തല എന്നീ സ്ഥാനികളും.  ഇവർക്ക് യജമാനൻ, ഗാഡൻ എന്നീ പേരുകളാണ് ചിലേടത്ത്. പൂജാരിയെ മണ്ണുക്കാരൻ എന്നു വിളിക്കും. പ്രകൃത്യാരാധന വേരറ്റുപോയിട്ടില്ല.  മൃഗബലി നടപ്പു്. ചില ഹൈന്ദവ ദേവന്മാരുടെ ആരാധനയും അതിനോടു ബന്ധപ്പെട്ട ആഘോഷങ്ങളും ഇവർക്കിടയിൽ പ്രചാരത്തിലുണ്ട്.

 

ആചാരങ്ങള്‍

ഇരുളർ മരുമക്കത്തായക്കാരായിരുന്നു.  ഇപ്പോൾ മക്കത്തായക്കാരാണ്. സഹോദരഗോത്രത്തിൽ പെട്ടവർ തമ്മിൽ വിവാഹം പാടില്ല. വിവാഹത്തിന് വരൻ പെൺപണം (പരിയം) കൊടുക്കുന്ന പതിവു്. വധൂപിതാവിന്‍റെ  അഭാവത്തിൽ മൂത്ത സഹോദരൻ പരിയം വാങ്ങും. താലികെട്ടാണ് പ്രധാന ചടങ്ങ്. മൂപ്പൻ താലി എടുത്തു കഴുത്തിൽ വയ്ക്കും, വരൻ കെട്ടും. വിവാഹത്തിനു മുമ്പ് അനുയോജ്യതാപരീക്ഷണം നടപ്പു്. വിവാഹത്തിനു വിശുദ്ധി കല്പിച്ചിട്ടില്ല. വിവാഹമോചനം അനുവദനീയമാണ്. അഭിനയകലയുടെ പ്രാഥമിക ഭാവങ്ങൾ പ്രദർശിപ്പിക്കുന്ന `കരടിയാട്ട'മെന്ന സംഘനൃത്തമാണ് ഇരുളരുടെ മുഖ്യകലാവിശേഷം. മരണം നടന്ന വീട്ടിനു മുന്നിലും നൃത്തവും പാട്ടും പതിവു്. മൃതദേഹം കുഴിച്ചിടുകയും 15 ദിവസം പുല ആചരിക്കുകയും ചെയ്തുവരുന്നു

മണ്ണേനമ്പിലേലയ്യാ - അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്. പാട്ടിലെ വരികൾ താഴെ പറയും പ്രകാരമാണ്.

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്

മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്

മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്

കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്

ഇലയെനമ്പിലേലയ്യാ പുവിരുക്ക്

പുവേനമ്പിലേലയ്യാ കായിരുക്ക്

കായേനമ്പിലേലയ്യാ പഴമിരുക്ക്

പഴത്തേനമ്പിലേലയ്യാ നാമിരുക്ക്

നമ്മേനമ്പിലേലയ്യാ നാടിരുക്ക്.

ഊരാളി

ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രം ആണ് ഊരാളി. നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്.

ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത.

കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർ ഊരാളിക്കൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.

കാടാര്‍

കേരളത്തിലെ പ്രാക്തന ഗോത്ര വര്‍ഗ്ഗത്തില്‍ ഉള്‍പെട്ടവര്‍ ആണ് കാടാര്‍.

ഇവര്‍ കാണപെടുന്നത്.

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ , പറമ്പിക്കുളം കുരിയാര്‍കുറ്റി, നെല്ലിയാമ്പതി എന്നീ വനമേഖലകള്‍, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍  വാഴച്ചാല്‍,  പെരിങ്ങല്‍കുത്ത്, ഷോളയാര്‍ വന മേഖലകളിലും ഇവര്‍ വസിക്കുന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ ആനമലയിലും ഇവര്‍ കാണപ്പെടുന്നു.

1991 ലെ സെൻസസ് പ്രകാരം ഇവരുടെ കേരളത്തിലെ എണ്ണം 2021 മാത്രമായിരുന്നു.

 1997 ലെ ഇവരുടെ സാക്ഷരത 40.79 %.

ഇവർ സംസാരിക്കുന്നത് തമിഴിനോട് ബന്ധമുള്ള ലിപിയില്ലാത്ത കാടാര്‍ ഭാഷയാണ്‌.

കുടികള്‍ എന്നറിയപ്പെടുന്ന വാസസ്ഥലങ്ങളിലാണു് ഇവർ താമസിക്കുന്നത്. ഓരോ കുടിക്കും നേതാവായി ഒരു മൂപ്പൻ ഉണ്ടാവും. ഏക ഭാര്യ വൃതക്കാരായ ഇവരുടെ ഇടയിൽ സ്തീധന സമ്പ്രദായം നിലനിൽക്കുന്നു. ചെറിയ തോതിലുള്ള നായാട്ടും വനത്തിൽ നിന്നുമുള്ള ഭക്ഷണ ശേഖരണവുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒരു സ്ഥലത്ത് തന്നെ താമസസിച്ചു കൃഷി ആരംഭിച്ചിട്ടുണ്ട്. കുറേപ്പേർ കൃഷിപ്പണിക്കാരായി . കുട്ട ,പനമ്പ് എന്നിവ ഉണ്ടാക്കുന്നവരും ഇവരുടെ ഇടയിൽ ഇപ്പോൾ ഉണ്ട്. ആനയെ പിടിക്കാനുള്ള കയറുണ്ടാക്കാനും ആന പിടിത്തത്തിനും ഇവർ വിദഗ്ധരാണ്.

കനലാടി

തെക്കേ വയനാട്ടില്‍ കണ്ടുവരുന്ന ആദിവാസി വിഭാവം ആണ് കനലാടികൾ. ജന്മിമാരുടെ കളങ്ങളിൽ കനലാട്ടം (തീക്കനലിൽ ചാടൽ) നടത്തിയിരുന്നതു കൊണ്ടാണ് ഇവരെ ഇങ്ങനെ വിളിക്കുന്നത്. മലയാളമാണ് ഇവരുടെ ഭാഷ.

കർഷകരായ ഇവർ കന്നുകാലി വളർത്തലും നടത്തുന്നു. തൈരും മോരും നെയ്യുമുണ്ടാക്കി ഇവർ വിൽക്കുന്നു. തെയ്യം (കോലം) കെട്ടിയാടുന്ന പതിവ് ഇവർക്കുണ്ട്. കനലിൽ കൂടി നടക്കാൻ വിദഗ്ദരാണിവർ. പ്രധാന ദേവത- ഭദ്രകാളി.

ഇവർക്കിടയിൽ മന്ത്രവാദികളുമുണ്ട്.

ഒരു കുഴിക്കുള്ളിൽ അരികിലായി മറ്റൊരു കുഴിയുണ്ടാക്കിയാണ് ഇവർ മൃതദേഹങ്ങൾ മറവുചെയ്യുന്നത്. മരിച്ചവരുടെ മുഖത്ത് മണ്ണ് വീഴരുത് എന്ന വിശ്വാസമാണ് ഈ രീതിക്ക് അടിസ്ഥാനം.

കാണിക്കാര്‍

കേരളത്തിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ‌ ഏലമലയില്‍ കൊട്ടയാര്‍ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികള്‍ ആണ് കാണിക്കാര്‍.

 

ആനകളുടെ സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി മുള ഉപയോഗിച്ചാണ്  കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ മധുരക്കിഴങ്ങ്, കരിമ്പ്, ധാന്യങ്ങള്‍ എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു.

കവണ ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് മീനിനേയും എലികളെയും പിടിക്കുന്നു. 

കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു.

 

പെരുച്ചാഴി കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌. മുളകൊണ്ടുള്ള ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്.

പരുത്തി വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്.

ആരാധന ക്രമം

മല്ലൻതമ്പുരാൻ, എല്ലക്കയ്യല്ലിസാമി, തിരുമുത്തുപാറകുഞ്ചൻ, കാലാട്ടുമുത്തൻ തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്.

 

മാടൻ, മറുത, ഊര, വള്ളി, കരിങ്കാളി, ആയിരവല്ലി, രസത്ത് തുടങ്ങിയ മലദൈവങ്ങളെ വരവേറ്റ മൂർത്തികളെന്നാണ് പറയുന്നത്. വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.

 

കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ, ദേവാലയങ്ങളോ പണിയാറില്ല. കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്താറുണ്ട്. കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്. ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം ആയിരവല്ലിക്കളമാണ്. പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ. ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്. മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ട്, ആയിരവല്ലിക്കും ഇത്തിരനും. ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും. ആണ്ടുകൊടിതിയോടനുബന്ധിച്ച് ആയിരവല്ലി ചാറ്റാണ് നടത്തുന്നത്. ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി.

കാണിക്കാരും ആരോഗ്യപച്ചയും

കാണിക്കാർ പൊതുവെ ആരോഗ്യവാന്മാരാണ്. ഒറ്റമൂലി പ്രയോഗത്തിൽ ഇവർ അഗ്രഗണ്യന്മാരായിരുന്നു. സാധാരണഗതിയിൽ ഒരു നേരത്തെ ആഹാരം കഴിക്കുന്ന അവർക്ക് വിശന്നു പൊരിയുമ്പോൾ ആശ്വാസമാണ് ആരോഗ്യപച്ച.

 

കേരളത്തിലെ കാണിവിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹത്തിന്റെ അറിവായ ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഊർജ്ജദായകത കേരള സർക്കാർ ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് (TBGRI)പേറ്റന്റ് നേടി കോയമ്പത്തൂർ ആയൂർവ്വേദ ഫാർമസിക്ക് ജീവനി എന്ന പേരിൽ ഔഷധനിർമ്മാണത്തിനായി ലൈസൻസ് നൽകുകയുണ്ടായി.

 

ഇത് നാട്ടറിവുകളുടെ നഗ്നമായ ചൂഷണമാണെങ്കിലും ലൈസൻസ് ഫീസിന്റെ ഒരു ഭാഗം കാണിവിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നുള്ളത് ആശാവഹമാണ്.

 

നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നൽകുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തൽ അംഗീകരിക്കാൻ 2008 ജൂലൈ മാസത്തിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല.

 

അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിർത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങളിൽ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാൽ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടൽ ഒരു ശാശ്വത പരിഹാരമല്ല.

കാണിപ്പാട്ടു്

കാണിക്കാരുടെ ഇടയിൽ കാണിപ്പാട്ടു്,ചാറ്റു പാട്ട്, മലമ്പാട്ട് തുടങ്ങി നിരവധി ശാഖകളിലുള്ള പാട്ടുകളുണ്ട്.

 

ചാറ്റു (മന്ത്രവാദം) പാട്ടുകളിൽ ഒന്ന് ഇങ്ങനെയാണ്.

 

മുൻകാലത്തു് മൂന്നു കൊല്ലത്തിലൊരിക്കൽ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങൾ തമ്പുരാനു് അരണ്യവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു.

 

അതിനു് ഒരവസരത്തിൽ അല്പം നേരനീക്കം വന്നതിനാൽ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാർത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂർക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ʻനിനവുʼ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പൻ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു.

 

നിനവുതന്നെ കാണുന്നതു
വീരപ്പനരയന്മകനും.
നീളേ നെടുകേ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?
നീളേ നെടുകേ വരച്ചു കിടക്കുന്ന-
താനക്കൊമ്പിനും മൂങ്കിൽക്കുലയ്ക്കും.
കാറാൻ കോറാൻ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?
കാറാൻ കോറാൻ വരച്ചുകിടക്കുന്നു;
വെരുവിൻ ചട്ടം തേൻകുമ്പത്തിനു.;
മറുക്കു കിറുക്കു വരച്ചുകിടക്കുന്ന-
തെന്തിനു പിള്ളേ വരച്ചുകിടക്കുന്നു?
മറുക്കു കിറുക്കു വരച്ചതരയാ,
പുലിത്തോലും കടുവാത്തോലിനും.
നെപ്പിറനെരുനെര[7]എയ്തിക്കിടക്കുന്ന
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?
നെപ്പിറനെരുനെര എയ്തിക്കിടക്കുന്നു;
ചിറ്റേത്തൻകുല ചെറുകദളിക്കുല.
കപ്പിറ കറുകറയെയ്തിക്കിടക്കുന്ന-
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?
കപ്പിറ കറുകറ എയ്തിക്കിടക്കുന്നു
പേരേത്തങ്കുല പെരുങ്കദളിക്കുല.

കരിമ്പാലർ

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ഒരു ആദിവാസിവിഭാഗമാണ് കരിമ്പാലർ.

മരക്കരി ശേഖരിക്കുന്ന തൊഴിലിൽനിന്നാണ്‌ കരിമ്പാലർ എന്ന പേരുണ്ടായത് എന്ന് പൊതുവേ കണക്കാക്കുന്നു.  (പൂർ‌വികർ കരിമ്പുകൊണ്ട് പാലം നിർമ്മിച്ചുവെന്നും അതിൽനിന്നാണ്‌ പ്രസ്തുതനാമമുണ്ടായതെന്നും ഒരു പക്ഷമുണ്ട്).

 

ഭരണഘടന പ്രകാരം ഇവർ പട്ടികജാതിയിൽ പെടുന്നവരാണ്‌. 1981-ലെ കാനേഷുമാരി അനുസരിച്ച് കരിമ്പാലരടെ എണ്ണം 10,156 ആണ്‌. 5,170 പുരുഷന്മാരും 4,986 സ്ത്രീകളും.

 

നായാട്ട്, പുനംകൃഷി, മരക്കരിനിർമ്മാണം, കാട്ടുകുരുമുളക് ശേഖരണം തുടങ്ങിയവ കരിമ്പാലരുടെ പഴയകാല തൊഴിലായിരുന്നു. മരുമക്കത്തായവും ശൈശവവിവാഹവും മറ്റ് വിഭാഗങ്ങൾക്കിടയിലെന്ന പോലെ കരിമ്പാലർക്കിടയിലും നിലനിന്നിരുന്നു. കുടുമവെക്കുന്ന രീതി ഇന്നും പഴയ ആളുകൾ തുടരുന്നു.

കാട്ടുനായ്ക്കർ

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ആദിവാസി വർഗമാണ് കാട്ടുനായ്ക്കർ.

 

പ്രാക്തന ഗോത്ര വർഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്.. തേൻകുറുമർ എന്നും ഇവർ അറിയപ്പെടുന്നു.

 

ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. ഒന്നോ രണ്ടോ മാസം ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കും. അവിടെയുള്ള ഭക്ഷണ വിഭവങ്ങൾ തീർന്നാൽ മറ്റൊരിടം തേടി യാത്രയാകും. ഒരിടം വിട്ട് പോകുമ്പോൾ ഉപയോഗിച്ചിരുന്ന ചട്ടി, കലം, കത്തി തുടങ്ങിയ ഉപകരണങ്ങൾ അവർ ഉപേക്ഷിക്കുകയോ ഗുഹകളിലും പൊത്തുകളിലും മറ്റും ഒളിപ്പിച്ച്വെക്കുകയോ ചെയ്യും.

 

തേനും കാട്ടുകിഴങ്ങുകളും കായ്കളുമൊക്കെയാണ് ഇവരുടെ പ്രധാന ആഹാരം. ഇറച്ചിയും ഇവരുടെ ഇഷ്ട ഭക്ഷണമാണ്. മികച്ച നായാട്ടുകാരല്ല എങ്കിലും അമ്പും വില്ലും ഉപയോഗിച്ച് കാട്ടുകിളികളേയും കാട്ടാടുകളെയും മറ്റും ഇവർ വേട്ടയാടും.

 

പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ ഇവർ വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി നാട്ടിലേക്ക് വരും. ഇതിനുള്ള പണമുണ്ടാക്കുന്നതിനായി ഇവർ ആനയെ കെട്ടാനുള്ള കയറണ്ടാകാൻ ഉപയോഗിക്കുന്ന കരിനാരുകൾ ശേഖരിച്ച് വിൽക്കും. കിട്ടുന്ന പണംകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിയശേഷം ഇവർ കാട്ടിലേക്ക് മടങ്ങും.

 

കൊയ്ത്തുകാലത്ത് കാട്ടുനായ്ക്കർ കാടിനരികിലുള്ള നെൽവയലുകളിലേക്കിറങ്ങും. വയലിനരികിലുള്ള മാളങ്ങളിലെ എലികളെ പിടിക്കുകയാണ് ഉദ്ദേശ്യം. എലികളോടൊപ്പം അവയുടെ മാളങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുള്ള നെല്ലും ഇവർ എടുക്കും. എലിയും നെല്ലും പാകം ചെയ്ത് ഭക്ഷിക്കും.

 

യാരി, മസ്തിദൈവം, ഹെന്തപ്പിൻ(മുത്തപ്പൻ) എന്നിങ്ങനെ പല ദൈവങ്ങൾ കാട്ടുനായ്ക്കർക്കുണ്ട്. എന്നാൽ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ഇവർക്കില്ല.

കൊച്ചുവേലർ

പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കണ്ടുവരുന്ന ആദിവാസി വർഗമാണ് കൊച്ചുവേലർ. കാട്ടിൽ അലഞ്ഞുനടന്ന് ആഹാരം സമ്പാദിക്കുന്നവരാണിവർ. വേൽ എന്ന ഒരുതരം കുന്തം കൊണ്ടാണ് ഇവർ വേട്ടയാടുന്നത്. ഇതിൽ‌നിന്നാണ് കൊച്ചുവേലൻ എന്ന പേരുണ്ടായത്.

കൊറഗർ

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആദിവാസി വിഭാഗമാണ് കൊറഗർ. പട്ടികവർഗ വിഭാഗത്തിൽ ഉൾപെട്ട ഒരു സമുദായമാണ് കൊറഗരുടേത്. കേരളത്തിലെ 5 പ്രാക്തന (primitive) ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ. മഞ്ചേശ്വരം ബ്ലോക്കിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലുമായി 506 കുടുംബങ്ങളാണുള്ളത്. 2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ. 50 വർഷങ്ങൾക്കു മുമ്പ് പൂർണ്ണമായും ഹിന്ദുക്കളായിരുന്ന ഇവരിൽ നിരവധിപ്പേർ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയുണ്ടായി.2001 ലെ സെൻസസ് അനുസരിച്ച് 1400 ഓളം പേർ ക്രിസ്ത്യൻ കൊറഗരാണ്. മൊത്തത്തിൽ ഈ വിഭാഗക്കാർ ഏറ്റവും പിന്നോക്കമാണെങ്കിലും ക്രിസ്ത്യൻ കൊറഗർ സാമൂഹിക പരമായും വിദ്യാഭ്യാസ പരമായും മുന്നിട്ടു നിൽക്കുന്നു.

ചരിത്രം

കൊറഗരുടെ ചരിത്രത്തെ കുറിച്ച് പല കെട്ടുകഥകളും ഉണ്ട്. കെട്ടുകഥയാണെങ്കിലും അവയാണ് പലപ്പോഴും ഇവരുടെ പ്രാചീനതയ്‌ക്ക് അടിസ്ഥാനമാക്കി എടുക്കുന്നത്. ഒരു ഐതിഹ്യത്തിൽ പറയുന്നത് ബ്രാഹ്മണയുവതിയിൽ ശ്രൂദ്രനുണ്ടായ സന്തതിപരമ്പരയാണ് കൊറഗർ എന്ന്. വേറൊരു ഐതീഹ്യത്തിൽ ഇവർ രാജകുടുമ്പത്തിന്റെ തായ്‌വഴികളാണെന്നും പറയുന്നു. ഹബാഷിക രാജാവിന്റെ പാരമ്പര്യത്തിൽ പെട്ടവരും യുദ്ധത്തിൽ പരാചയപ്പെട്ട് കാട്ടിൽ അഭയം തേടിയവരുമാണ് എന്ന അഭിപ്രായവും ഉണ്ട്. .ഡി. 4 -ആം നൂറ്റാണ്ടിൽ കദമ്പരാജാക്കന്മാരുടെ കലത്ത് കൊറഗർ അവിടെ ഉണ്ടായിരുന്നുവെന്നും ഹബാഷിക എന്ന കൊറഗ്രാജാവനെവിനെ കദമ്പർ കീഷടക്കി. കൂട്ടക്കൊല നടത്തി കൂഊറ്റക്കൊല ചെയ്യുന്നതിനു മുമ്പ് അവർ കാട്ടിലേക്ക് പാലായനം ചെയ്തു. തുടന്ന്ൻ വയിക്കുന!!

കുണ്ടുവടിയർ

വയനാട്ടിലെ ഒരു ആദിവാസി വർഗമാണ് കുണ്ടുവടിയർ.

 

കുണ്ടുവടി എന്ന സ്ഥലത്തുനിന്ന് വന്നവരായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

മനസ്സിലാക്കാൻ  പ്രയാസമുള്ള മലയാളമാണ് ഇവരുടെ ഭാഷ.

 

മറ്റു ഗിരിവർഗക്കാരേക്കാൾ പരിഷ്കൃതരാണിവർ. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കുന്നു. സ്ത്രീകൾ മുണ്ടും ബ്ലൗസും ധരിക്കുന്നു. കൃഷിയാണ് പ്രധാന തൊഴിൽ. നായാട്ടിലും കമ്പമുണ്ട്.

 

പണ്ട് തങ്ങൾ കോട്ടയം രാജാവിന്റെ പടയാളികളായിരുന്നതായി കുണ്ടുവടിയന്മാർ അവകാശപ്പെടുന്നു. കാട്ടിൽ കഴിയേണ്ടി വന്നതിനാൽ ഗിരിവർഗക്കാരായി മാറിയതാണെന്നാണ് ഇവർ പറയുന്നത്.

കുറിച്യർ

കേരളത്തിലെ വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണു് കുറിച്യർ. അഥവാ മലബ്രാഹ്മണർ.

ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായി ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിക്കുന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു.

 

മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.

ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.മിറ്റം" എന്നാണ്കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.

 ഐതിഹ്യം

ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്:

 

കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ചരിത്രം

കണ്ണൂർ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാൽ വയനാട്ടിൽ എത്തിച്ചേർന്നതാവുമെന്നാണ്‌ കരുതുന്നത്. കൊട്ടിയൂർ പ്രദേശത്ത് പ്രാചീനകാലം മുതൽക്കേ കുറിച്യർ അധിവസിച്ചിരുന്നു.പഴശ്ശിരാജാവിനുമായി കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.

സംസ്കാരങ്ങൾ

അയിത്താചാരം

കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല.

 

സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണർക്കും വയനാട്ടിലെ പഴയ നായന്മാർക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു.

 

ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്.

 

പുലയസമുദായക്കാർ ഇവരുടെ പതിനാറുവാര അകലെ നിൽക്കണമെന്നും ഇല്ലെങ്കിൽ പതിനാറു തവണ മുങ്ങിക്കുളിക്കണമെന്നുമുള്ള ഒരു സമ്പ്രദായവും ഇവരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു.

 

ഈ സമ്പ്രദായങ്ങൾ കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന

മലോൻ, മലകാരി, കരിമ്പിലിപൊവുതി, കരമ്പിൽ ഭഗവതി, അതിരാളൻ തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പൻ, ഭദ്രകാളി, ഭഗവതി തുടങ്ങിയവരുമുണ്ട്.

 

ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി മലക്കാരിയെ വിശ്വസിക്കുന്നു. പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം.

 

ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകൾ ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക് സുഖപ്രസവം, പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു.

 

കുറിച്യർ ആരാധിക്കുന്ന മലോൻ ദൈവം ശങ്കരാചാര്യരാണു കാട്ടിൽ പ്രതിഷ്ഠിച്ചതെന്നാണ് ഇവരുടെ വിശ്വാസം.

വേട്ടയാടൽ

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും.

ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്.

ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.

മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ.

മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

കുറുമർ

കേരളത്തിലെ പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന ഗിരിവർഗ്ഗ ജനവിഭാഗമാണു കുറുമർ.

 

ഊരാളിക്കുറുമ്പൻ, വേട്ടക്കുറുമൻ, ഊരാളിക്കുറുമുരു തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

 

ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല ക്ര്തികളിൽ സൂചനകൾ ഉണ്ട.വേട രാജാക്കന്മാരിൽ പ്രസിദ്ധനായ തിണ്ണൻ (ചേക്കിഴാർ പുരാണം) കുറുമരുടെ പൂര്‌വികനായിരുന്നു.

കുറുമ്പർ

നീലഗിരി മേഖലയിലെ ഒരു ആദിവാസി വർഗ്ഗമാണ്‌ കുറുമ്പർ. കുർബൻ എന്ന് ഇവർ സ്വയം വിളിക്കുന്നു.കേരളത്തിൽ ഇവരെ പ്രാക്തന ഗോത്ര വർഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

 

ഇവർ ആനപിടുത്തം തൊഴിലാക്കിയവരാണ്‌. ഈ വന്മൃഗത്തെ കെണിയില്പ്പെടുത്താനും പരിശീലിപ്പിക്കാനുമുള്ള കഴിവ് മൂലം മറ്റു ഗിരിവംശജർ ഒരു മാന്ത്രികരെന്ന നിലയിൽ ഇവർക്ക് ബഹുമാനം നൽകിപ്പോരുന്നുണ്ട്.

 

ആനകൾക്ക് കാഴ്ചയും കേള്വിശക്തിയും പൊതുവേ കുറവാണെങ്കിലും മണം പിടീക്കാനുള്ള കഴിവ് അപാരമാണ്‌. അതുകൊണ്ടുതന്നെ കാറ്റിന്റെ ദിശ കണക്കിലെടുത്താണ്‌ കുറുമ്പർ‍ ആനകളെ പിടീക്കാനിറങ്ങുന്നത്.

ചിങ്ങത്താൻ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ ആദിവാസിവർഗമാണ്. ചിങ്ങത്താൻ.

ചിറയ്ക്കൽ രാജാവായ കോലത്തിരിയാണ് ഇവർക്ക് ഈ പേര് നൽകിയതെന്ന് പറയപ്പെടുന്നു. ചിങ്ങത്താന്മാരിൽ സ്ത്രീകളെപ്പോലെ പുരുഷന്മാരും മോതിരവും കമ്മലും ധരിക്കുന്നു. തമിഴും കന്നടയും കലർന്നതാണ് ഇവരുടെ ഭാഷ. തേൻ ശേഖരിക്കലാണ് പ്രധാന ജോലി. ഇവരുടെ ഇഷ്ടദേവത ഭദ്രകാളിയാണ്.

മലയരയൻ

കേരളത്തിൽ ഇടുക്കി ജില്ലയിൽ കണ്ടു വരുന്ന ഒരു ആദിവാസി ജനസമൂഹമാണ് മലയരയൻ.

 

മറ്റ് ആദിവാസികളിൽ നിന്നും വ്യത്യസ്തമായി സാമൂഹികവികസന ചിന്താഗതിക്കാരാണ് മലയരയന്മാരിൽ കൂടുതലും.

 

ഇവരുടെ വീടും, താമസ ചുറ്റുപാടുകളും മറ്റും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇടുക്കി ജില്ലയിലെ മറ്റു ആദിവാസികളേക്കാൾ കൂടുതൽ വിദ്യാസമ്പന്നരാണ് മലയരയന്മാർ. ഇടുക്കി ജില്ലയിൽ നിന്നും ധാരാളം സർക്കാർ ജോലിക്കാർ മലയരയന്മാരിലുണ്ട്.

മലക്കാരന്മാർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മലക്കാരന്മാർ.

മലമുത്തന്മാരെന്നും ഇവർക്ക് പേരുണ്ട്.

 

കാട്ടിലെ ഭയങ്കരൻ എന്നാണ് മലമുത്തൻ എന്ന വാക്കിന്റെ അർത്ഥം. മലയാളവും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്.

തീരെ അപരിഷ്കൃതരാണ് ഈ വനവാസികൾ.

 

വളരെ അപൂർ‌വമായേ കാട്ടിൽ‌നിന്ന് പുറത്തിറങ്ങാറുള്ളു. ഉയർന്ന

ജാതിക്കാരായി സ്വയം കണക്കാക്കുന്ന ഇവർക്ക് ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതിഷ്ടമല്ല.

 

നിലമ്പൂർ കാടുകളിൽ‌നിന്ന് ഗൂഡല്ലൂർ കാടുകളിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്യാറുണ്ട്. സ്ഥിരമായ വീടുകളില്ലാത്ത മലക്കാരന്മാരുടെ താമസം

 

പാറപ്പൊത്തുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ്.

എന്നാൽ നാടോടിജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കിയവരും ഇവരുടെ കൂട്ടത്തിലുണ്ട്.

 

കൊച്ചുകുടിലുകൾ കെട്ടിയാണ് ഇക്കൂട്ടരുടെ താമസം. കുടുംബത്തിൽ ഏതെങ്കിലുമൊരു പുരുഷൻ മരിച്ചാൽ ഉടനെ ആ കുടിൽ നശിപ്പിച്ച് പുതിയത് പണിയുന്ന ഒരു ആചാരം ഇവർക്കുണ്ട്.

 

ഗിരിവർഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാർക്ക്. നായാട്ടുകാരായ ഇവർ ഇപ്പോൾ കർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.

മലമലസർ

പാലക്കാട് ജില്ലയിലും തമിഴ്നാട്ടിലെ കൊയമ്പത്തൂരിലും കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് മലമലസർ. ഉയരമുള്ള മലകളിലും കൊടുങ്കാടുകളിലുമാണ് ഇവരുടെ താമസം. നായാട്ട് നടത്തിയും കാട്ടുകായ്കൾ തിന്നുമാണ് ഇവർ ജീവിക്കുന്നത്.

മലപ്പണ്ടാരം

പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗ്ഗ‍മാണ് മലപ്പണ്ടാരം. ഉയർന്ന കാടുകളിലാണ് ഇവരുടെ താമസം. പമ്പാ നദിയുടെ തീരങ്ങളിലും മണിമല വനമേഖലയിലും അച്ചങ്കോവിൽ മലകളിലും കരിമലയടിവാരം, എഞ്ചിവയൽ എന്നിവിടങ്ങളിലും ഇവരെ കാണാം.

മലപ്പണിക്കർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ നിലമ്പൂരിലും മഞ്ചേരിക്കടുത്ത കരിക്കാട്ടും കണുവരുന്ന ആദിവാസി വർഗമാണ് മലപ്പണിക്കർ. ഭൂരിഭാഗവും കൂലിവേലക്കാരാണ്. മലയിലെ പണിക്കാർ എന്നതിൽ‌നിന്നാണ് മലപ്പണിക്കർ എന്ന പേരിന്റെ ഉദ്ഭവം. മലയാളമാണ് സംസാരഭാഷ. ഗിരിവർഗക്കാരുടെ പറയത്തക്ക ലക്ഷണങ്ങളൊന്നും ഇവർക്കില്ല.

മലവേടർ

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ള ഒരു ആദിവാസിവർഗമാണ് മലവേടർ. വേട്ടയാടി ജീവിക്കുന്നതുകൊണ്ടാണ് ഈ പേര് കിട്ടിയതെന്ന് കരുതുന്നു. തമിഴും മലയാളവും കലർന്നതാണ് ഇവരുടെ ഭാഷ.

മലവേട്ടുവർ

കണ്ണൂർ ജില്ലയിലെ ഒരു ആദിവാസിവർഗമാണ് മലവേട്ടുവർ.

ഭാഷ

തുളു ഭാഷയിലെ അനേകം വാക്കുകളുള്ള പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ.

പദോൽപ്പത്തി

വേടനെന്നോ വേട്ടക്കാരനെന്നോ ഉള്ള വാക്കുകളിൽ‌നിന്നാവാം മലവേട്ടുവർ എന്ന പേരിന്റെ ഉദ്ഭവം.

മലയടിയാർ

പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി എന്നീ സ്ഥലങ്ങളിൽ കാണുന്ന ഒരു ആദിവാസിവർഗമാണ് മലയടിയാർ. മലയുടെ അടിവാരത്തിൽ ജീവിക്കുന്നവരായതിനാലാണ് മലയടിയാർ എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. പേരിൽ സാമ്യമുണ്ടെങ്കിലും മലയരയന്മാരുമായോ വയനാട്ടിലെ അടിയാന്മാരുമായോ ഇവർക്ക് യാതൊരു ബന്ധവുമില്ല. മനസ്സിലാക്കുവാൻ പ്രയാസമുള്ള ഒരുതരം മലയാളമാണ് ഇവരുടെ ഭാഷ.

മലയാളർ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ ആദിവാസിവർഗമാണ് മലയാളർ.

 

ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട് പ്രദേശത്താണ് ഇവരുടെ താമസം. മലയിലെ ആൾക്കാർ എന്ന അർത്ഥത്തിലാണ് മലയാളർ എന്ന പേര് വന്നതെന്ന് കരുതുന്നു.മലയെ ആളുന്നവർ എന്നും ഇവരുടെ പേരിന് അർഥം നൽകാറുണ്ട്.

ഉള്ളടക്കം

ജനസംഖ്യ

നാല് ഇല്ലങ്ങളിലായി നാല്പതോളം കുടുംബങ്ങളും അവയിൽ മുന്നൂറോളം അംഗങ്ങളും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു.

പട്ടികവർഗം അല്ലാത്ത ആദിവാസികൾ

ആദിവാസികൾ എന്ന് വിളിയ്ക്കപ്പെടുന്നെങ്കിലും ഇവർ പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നില്ല...സി വിഭാഗത്തിലാണ് ഇവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്.

മലയർ

കേരളത്തിലെ പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ വസിക്കുന്ന പട്ടികജാതി-വർഗ ജനവിഭാഗമാണ് മലയർ.

 

പാലക്കാടും തൃശൂരും എറണാകുളത്തും ഉള്ള മലയർ ഗിരിവർഗക്കാരാണ്.

 

അത്യുത്തര കേരളത്തിൽപ്പെട്ടവർ പട്ടികജാതിയിൽപ്പെട്ടവരാണെങ്കിലും ഗിരിജനങ്ങളല്ല. മലയരിൽ കൊങ്ങമലയർ, നാട്ടുമലയർ എന്ന് രണ്ടു വിഭാഗമുള്ളതായി പറയപ്പെടുന്നു. വേടത്തിയുടെയും വേടന്റെയും വേഷം ധരിച്ച പാർവതീപരമേശ്വരന്മാരുടെ സന്തതികളാണ് തങ്ങളെന്ന് നാട്ടുമലയരും, ശൂർപ്പണഖയുടെ സന്തതിപരമ്പരയാണ് തങ്ങളെന്ന് കൊങ്ങമലയരും വിശ്വസിക്കുന്നു.

 

നാട്ടുമലയർ മരുമക്കത്തായികളും കൊങ്ങമലയർ മക്കത്തായികളുമാണ്.

തൊഴിൽ

മന്ത്രവാദം, വൈദ്യം, തെയ്യാട്ടം എന്നിവ ഉത്തരകേരളത്തിലെ മലയരുടെ മുഖ്യകുലത്തൊഴിലുകളാണ്. തേൻ, മരമഞ്ഞൾ, കുവനൂറ് തുടങ്ങിയ വനവിഭവങ്ങളുടെയും ഔഷധങ്ങളുടെയും ശേഖരണം മലവർഗക്കാരുടെ തൊഴിലാണ്.

സംസ്കാരം

വാദ്യകലാ പാരമ്പര്യവും ഇവർക്കുണ്ട് . മലയർ അത്യുത്തരകേരളത്തിൽ തെയ്യം കെട്ടി ആടാറുണ്ട്‌ . കുട്ടിച്ചാത്തൻ (കരിങ്കുട്ടിച്ചാ ത്തൻ, പൂക്കുട്ടിച്ചാത്തൻ), ഭൈരവൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, പഞ്ചുരുളി, വിഷ്ണുമൂർത്തി, കണ്ഠാകർണൻ രക്തേശ്വരി, രക്തചാമുണ്ഡി, മടയിൽച്ചാമുണ്ഡി എന്നിവ മലയന്മാരുടെ തെയ്യങ്ങളിൽ മുഖ്യമാണ്.

 

അവർ അഗ്നിനൃത്തം ചെയ്യും. `ഒറ്റക്കോല' മായി കെട്ടിയാടുന്ന വിഷ്ണുമൂർത്തി മേലേരി(അഗ്നി കൂമ്പാരം) യിൽ വീഴാറു്. പൊട്ടൻതെയ്യവും തീയിൽ വീഴും. ഉച്ചിട്ട കനലിൽ ഇരിക്കും. മലയർ ആടി (കർക്കടം) മാസത്തിൽ വേടനാട്ടം നടത്തും.

 

അത്യുത്തരകേരളത്തിലെ മലയരും കോഴിക്കോട് ജില്ലയിലെ പാണരും ` കോതാമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്നൊരു നാടകീയ കലാനിർവഹണ ത്തിൽ ഏർപ്പെടാറു്. മലയർ മാന്ത്രികരാണ്.ഉച്ചബലി, നിണബലി, തീയാട്ടം തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കണ്ടു വരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ അവർ ചെയ്തുവന്നിരുന്നു വത്രെ. ക്ഷുദ്രദോഷങ്ങളും മറ്റും കു പിടിച്ച് പ്രതിക്രിയ ചെയ്യുന്ന `പാനപിടിയും മന്ത്രവാദവും' ഇന്ന് നാമമാത്രമായിത്തീർ ന്നിരിക്കുകയാണ്. ഗർഭബലിസംബന്ധ മായി മലയർ `മലയൻ കെട്ട്' എന്ന കർമം നടത്താറു്. പഞ്ചവർണപ്പൊടികൾ കൊ് ദേവതാരൂപങ്ങൾചിത്രീകരി ക്കുകയും, പിണിയാളെ ബാധിച്ച ദേവതകളുടെ കോലം കെട്ടിയാടുകയുമാണ് മലയൻകെട്ടിന്റെ പ്രത്യേകത. കണ്ണേറ്, നാവേറ്, വീക്കം, കരപ്പൻ തുടങ്ങിയവ നീക്കാൻ അവർ തോലുഴിയ്യൻ (തച്ചുമന്ത്ര വാദം) നടത്തും. ഉച്ചബലി, മാടബലി, കുഴിബലി, ഊഞ്ചബലി തുടങ്ങിയ മാന്ത്രിക ബലിക്രിയകളും മലയർ നടത്തി വന്നിരുന്നു.കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.

മണ്ണാൻ

കേരളത്തിലെ ഇടുക്കി ജില്ലയിലെ വളരെ പ്രത്യേകതകളോടു കൂടിയ ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്ന ആദിവാസി സമൂഹമാണ് മണ്ണാൻ.

 

ഒട്ടുമിക്ക മണ്ണാൻ സമൂഹാംഗങ്ങളും അടിമാലി, കട്ടപ്പന, നെടുമ്പാക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് താമസിക്കുന്നത്. മണ്ണാൻ സമൂഹത്തെ ഭരിക്കുനത് രാജാവാണ്.

 

ഈ പതിവ് ഇന്നും ഇവർ തുടർന്നു പോരുന്നു.ഇപ്പോഴത്തെ രാജാവ് അരിയാൻ രാജമണ്ണാൻ ആണ് . സർക്കാർ വനങ്ങളിലെ അനധികൃത മരം വെട്ട് തടഞ്ഞപ്പോൾ ഇവർക്ക് പരമ്പരാഗത താമസസ്ഥലങ്ങൾ വിട്ട് നാട്ടിൻപുറങ്ങളിലേക്ക് പലായനം നടത്തേണ്ടി വന്നു. സർക്കാർ ഇവർക്കായി പതിച്ചു നൽകിയ ഭൂമിയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.

ജീവിതവും സംസ്കാരവും

മണ്ണാൻ വംശജരുടെ രാജാവ് താമസിക്കുന്നത് കോഴിമല എന്ന കുന്നിലാണ്. ആഘോഷങ്ങളും നൃത്തവും പാട്ടും മണ്ണാൻ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്.

പരമ്പരാഗതമായി കുന്നുകളിലെ ദൈവങ്ങളെയാണ് മണ്ണാൻ വംശജർ ആരാധിച്ചു വരുന്നത്. ദൈവങ്ങൾ സ്വർഗ്ഗത്തിൽ നിന്നു വന്നിട്ടുള്ള പൂർവികൻമാരാണ് എന്നാണ് ഇവരുടെ വിശ്വാസം.

പത്തുമുതൽ നാല്പത് വരെ വീടുകളാണ് ഓരോ മണ്ണാൻ ഗ്രാമത്തിലും ഉണ്ടാവുക.

 

മരക്കമ്പുകളും ഇലകളും ഉപയോഗിച്ച് വച്ചുകെട്ടി ഉണ്ടാക്കുന്ന കുടിലുകളാണ് ഇവരുടെ. മുള ഉപയോഗിച്ചും ഇവർ കുടിലുകൾ കെട്ടാറുണ്ട്. ഓരോ ഗ്രാമത്തിനും ഒരു മൂപ്പൻ ഉണ്ടായിരിക്കും, തലൈവർ എന്നാണ് മൂപ്പനെ സംബോധന ചെയ്യുന്നത്. ഗ്രാമത്തെ പ്രതിനിധാനം ചെയ്യുന്നത് മൂപ്പനാണ്.

ഭാഷ

തമിഴ് കലർന്ന മലയാളത്തിലാണ് മണ്ണാൻ വംശജർ ആശയവിനിമയം നടത്തുന്നത്.

വരുമാനമാർഗ്ഗങ്ങൾ

കൃഷിയാണ് ഇവരുടെ ഇപ്പോളത്തെ പ്രധാന വരുമാന മാർഗ്ഗം. വനവിഭവ ശേഖരണവും കന്നുകാലി പരിപാലനവുമാണ് ഇവരുടെ മറ്റ് പ്രധാന വരുമാന മാർഗ്ഗങ്ങൾ. ഇവരുടെ സ്വന്തം കൃഷിഭൂമി ധനികർക്ക് പാട്ടത്തിനു കൊടുത്തശേഷം അതേ സ്ഥലത്ത് ജോലിക്കാരായി നിൽക്കുന്ന മണ്ണാൻ സമൂഹാംഗങ്ങളുമുണ്ട്.

നേരിടുന്ന പ്രശ്നങ്ങൾ

വിദ്യാഭ്യാസ നിലവാരം വളരെ കുറവാണ് മണ്ണാൻ സമൂഹത്തിൽ. അവരുടെ സാമ്പത്തിക ശേഷിയും ജീവിതനിലവാരവും വളരെ താഴ്ന്ന നിലയിലാണ്. അവർ ജീവിക്കുന്ന പരിസരങ്ങളുടെ വൃത്തിഹീനതയും ശുചിത്വ ബോധത്തിന്റെ കുറവും ഇവരെ അലട്ടുന്ന പ്രശ്നങ്ങളാണ്. മദ്യപാനമാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. മണ്ണാൻ പുരുഷന്മാരും സ്ത്രീകളും നല്ലൊരുപങ്കും മദ്യത്തിന് അടിമകളാണ്.

മുഡുഗർ

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മുഗുഡർ.

 

വാളയാർ കാടുകളിലും ഇവരെ കാണാം. അഗളി,പരൂർ എന്നിവിടങ്ങളിലാണ് മുഗുഡർ അധികമായുള്ളത്. മുഗുഡ സ്ത്രീകൾ കൊച്ചുകുട്ടികളെ മുതുകിൽ കെട്ടിത്തൂക്കി നടക്കാറുണ്ട്.

 

അതിൽനിന്നാണ് മുതുഗർ അഥവാ മുഗുഡർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത തമിഴാണ് ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.

 

വയനാട്ടിലെ ഊരാളിക്കുറുമരുമായി മുഗുഡർക്ക് സാമ്യമുണ്ട്. ഈ വർഗങ്ങളിലുള്ളവർ തമ്മിൽ വിവാഹവും ചെയ്യാറുണ്ട്. മലകളിൽ കെട്ടിയുണ്ടാക്കിയ കൊച്ചു പുൽക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയിൽ താത്പര്യമില്ലാത്ത ഇവർക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവർ ഭക്ഷിക്കും.

 

ശിവരാത്രിയിൽ ഇവർ മല്ലീശ്വരൻ മുടിയിൽ‍ പോയി വിളക്ക് കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങൾക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവർ ആരാധിക്കുന്നു.

മുള്ളുവക്കുറുമർ

വയനാട്ടിലെ ഒരു ആദിവാസിവർഗമാണ് മുള്ളുവക്കുറുമർ.

 

മലയാളമാണ് ഇവരുടെ ഭാഷ. പ്രധാന തൊഴിൽ കൃഷിയാണ്. ഇവർ മികച്ച വില്ലാളികളുമാണ്.

 

സർക്കാർ ഇവരെ പ്രത്യേക വർഗമായി കണക്കാക്കുന്നില്ല. കുറുമർ എന്ന വിഭാഗത്തിലാണ് ഇവരെയും ഉൾപ്പെടുത്തിയിരുക്കുന്നത്. കുറുമരെപ്പോലെ നരിക്കുത്ത് എന്ന ആചാരം ഇവർക്കുമുണ്ട്. കരകപ്പൻ എന്ന ദേവനെയാണ് ഇവർ ആരാധിക്കുന്നത്.

 

ബ്രിട്ടിഷുകർക്കെതിരേയുള്ള പോരാട്ടങ്ങളിൽ കുറിച്യരെപ്പോലെ തന്നെ ഇവരും പഴശ്ശിരാജാവിനെ സഹായിച്ചിട്ടുണ്ട്.

നായാടി

കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന ഒരു ആദിവാസിവർഗമാണ് നായാടികൾ.

 

എങ്കിലും കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇവർ കൂടുതലായുള്ളത്. അലഞ്ഞു നടക്കുന്ന സ്വഭാവക്കാരായ ഇവർ സമ്പന്നഗൃഹങ്ങളിലെ വിശേഷദിവസങ്ങൾ ഓർത്ത് ഭക്ഷണത്തിനായ് എത്തിയിരുന്നു.

 

നാട്ടുവാസികളായ ഇവർ എവിടെയാൺ അന്തിയുറങ്ങിയിരുന്നത് എന്ന് അജ്ഞാതമാൺ.

 

വളരെ ശക്തമായി അയിത്തം ഇവർക്കെതിരെ ആചരിക്കപ്പെട്ടിരുന്നു. മറ്റു ജാതിയിൽ‌പ്പെട്ടവർ ഇവരെ കണ്ടാൽ ആട്ടിയോടിക്കുന്ന പതിവ് പണ്ടുകാലത്തുണ്ടായിരുന്നു.

 

നായാടികൾ 72 അടി ദൂരെ വച്ചു പോലും മേൽജാതിക്കാരെ അശുദ്ധരാക്കും എന്നായിരുന്നു വിശ്വാസം.

 

കാട്ട പുല്ലുകൾ കൊണ്ടും വള്ളീകൽ കൊണ്ടും ഉറി യും മറ്റും ഉണ്ടാക്കി വിൽക്കുമായിരുന്നു. മഹാത്മാഗാന്ധി നായാടികളേക്കുറിച്ച് യങ് ഇന്ത്യയിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്

പളിയർ

ഇടുക്കി ജില്ലയിലെ കുമളിയിലും വണ്ടൻ‌മേട് പ്രദേശങ്ങളിലും കണ്ടുവരുന്ന ആദിവാസിവർഗമാണ് പളിയർ.

 

മലയാളവും തമിഴും ഇടകലർന്നതാണ് ഇവരുടെ ഭാഷ. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് ഏലകൃഷിക്കായി കേരളത്തിലെത്തിയവരാണ് പളിയരായി മാറിയതെന്ന് പറയപ്പെടുന്നു. തമിഴ്നാട്ടിലെ കാട്ടുകള്ളാർ വിഭാഗത്തിൽ പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു.

തച്ചനാടൻ മൂപ്പന്മാർ

വയനാട് ജില്ലയിൽ കാണപ്പെടുന്ന ഒരു ആദിവാസി വർഗമാണ് തച്ചനാടൻ മൂപ്പൻ.

തച്ചനാട് എന്ന സ്ഥലത്തുനിന്ന് വയനാട്ടിലേക്ക് കുടിയേറിയവരായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

 

ഇവരുടെ യഥാർത്ഥ പേര് കൂടന്മാർ എന്നാണെന്നും ഒരു അഭിപ്രായമുണ്ട്.

 

പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ. ഏകദേശം ആയിരത്തഞ്ഞൂറോളം അംഗങ്ങളുള്ള ഈ വർഗത്തെ സർക്കാറിന്റെ ആദിവാസിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചാലിയാർ പുഴയിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നവരായിരുന്നു കൂടന്മാർ. ഇവരിൽ തച്ചനാട് നിന്ന് പുറപ്പെട്ടവർ പിന്നീട് തച്ചനാടൻ മൂപ്പന്മാരായി.

 

മുമ്പ് തേനും മറ്റ് വനവിഭവങ്ങളുമൊക്കെ ശേഖരിച്ചിരുന്ന ഇവർ ഇപ്പോൾ കർഷകത്തൊഴിലാളികളാണ്. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന പതിവും ഇവർക്കുണ്ട്.

രണ്ട് മൂപ്പനമാരുള്ള വർഗമാണിത്. പ്രധാന മൂപ്പനെ മൂത്താളി എന്നും രണ്ടാമനെ എളേരി എന്നുമാണ് വിളിക്കുന്നത്.

ഉള്ളാടർ

ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് ഉള്ളാടർ.

 

വാല്മീകിയുടെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന ഇവർമലയുള്ളാടർ എന്നും അറിയപ്പെടുന്നു. കൃഷിയും നായാട്ടുമാണ് പ്രധാന തൊഴിലുകൾ.

 

മൂട്ടുക്കാണി എന്നുവിളിക്കപ്പെടുന്ന മൂപ്പനാണ് ഉള്ളാടരുടെ തലവൻ. മാതുലന്റെ മകളെയാണ് ഇവർ വിവാഹം കഴിക്കുന്നത്. പെൺകുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ കാതുകുത്തുകല്ല്യാണവും, ഋതുവാകുമ്പോൾ തിരണ്ടുകല്ല്യാണവും കൊണ്ടാടുന്നു.

 

ഏഴു വയസ്സാകുമ്പോൾ ആൺകുട്ടികൾക്ക് കാതുകുത്തുകയും കൌപീനം ധരിപ്പിക്കുകയും ചെയ്യുന്ന കൊടികെട്ടൽ എന്നൊരു ചടങ്ങും ഇവർക്കുണ്ട്. ഇവർക്ക് മലബാറിലെ നായാടികളോട് സാമ്യമുണ്ട്. മറ്റു മലവർഗക്കാർ ഇവരെ താഴ്ന്ന ജാതിക്കാരായാണ് കണക്കാക്കുന്നത്.

 

മുതലകളെ പിടിക്കുന്നതിൽ വിദഗ്ദ്ധരാണ്‌ ഉള്ളാടർ. ഇരുമ്പുകൊണ്ടുള്ള കൊളുത്തുകളിട്ട ചൂണ്ട കൊണ്ടാണ്‌ ഇവർ മുതലകളെ പിടിച്ചിരുന്നത്.

ഊരാളിക്കുറുമർ

വയനാട്ടിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് ഊരാളിക്കുറുമർ. വെട്ടുകുറുമർ എന്നും അറിയപ്പെടുന്നു.

 

കൊട്ടമെടയലും മൺപാത്രനിർമ്മാണവുമാണ് പ്രധാന ജോലികൾ. ചക്രത്തിന്റെ സഹായമില്ലാതെയാണ് ഇവർ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്. മികച്ച വേട്ടക്കാരായ ഇവർ വിഷം പുരട്ടിയ അമ്പുകൾ ഉപയോഗിക്കാറുണ്ട്.

ഉരിഡവർ

മൈസൂരിനോട് ചേർന്ന് കിടക്കുന്ന വയനാടൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ആദിവാസി വർഗമാണ് ഉരിഡവർ.

 

മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്.

 

ടിപ്പു സുലത്താന്റെ കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ.

 

സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല.

 

ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ പശുക്കളേയും പന്നികളേയും കോഴികളേയും വളർത്തുനു.

 

സ്ത്രീകൾ പുൽ‌പ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. ശിവനും വിഷ്ണുവും മാരിയമ്മനുമാണ് ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.

പതിയാർ

വയനാട് ജില്ലയിലെ ഒരു ചെറിയ ആദിവാസി സമൂഹമാണ് പതിയാർ. ഏകദേശം മുന്നൂറ് പേർ മാത്രമേ ഈ വർഗത്തിൽ ഇന്നുള്ളൂ. കന്നഡ കലർന്ന മലയാളമാണ് ഇവരുടെ ഭാഷ. മൈസൂരിലെ പുന്നാട് എന്ന സ്ഥലത്തുനിന്ന് വന്നവരാണ് ഇവരാണ് എന്ന് കരുതപ്പെടുന്നു. ഗോത്രത്തിലെ മൂപ്പൻ പൂജാരി കൂടിയാണ്.

 

പണിയർ

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ.

 

വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം.

 

"പണി ചെയ്യുന്നവൻ" എന്നാണ് പണിയൻ എന്ന വാക്കിന്റെ അർത്ഥം. സാമൂഹികസാഹചര്യങ്ങളാൽ മറ്റുള്ളവർക്കുവേണ്ടി എക്കാലത്തും പണിയെടുക്കേണ്ടി വന്നവരായതുകൊണ്ടാകാം പണിയർ എന്ന പേരു സിദ്ധിച്ചത്.

 

കൃഷിസ്ഥലമോ കിടപ്പാടമോ സ്വന്തമായില്ലാത്ത അവർ ജന്മിമാരുടെ അടിമകളായിരുന്നു. അടിമകളായി അവരെ വിലയ്ക്കുവാങ്ങുന്ന സമ്പ്രദായവും അടുത്ത കാലംവരെ നിലനിന്നിരുന്നു.

 

മാനന്തവാടിക്കടുത്തുള്ള വള്ളിയൂർക്കാവ് ദുർഗാക്ഷേത്രത്തിലെ ഉത്സവക്കാലത്താണ് അടിമക്കച്ചവടം നടന്നിരുന്നത്. ഇപ്പോൾ അടിമപ്പണി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. മക്കത്തായക്കാരായ പണിയരുടെ ഭക്ഷണരീതിയും ആചാരങ്ങളും പരിഷ്കൃതമല്ല. പ്രാകൃതമലയാളമാണ് അവർ സംസാരിക്കുന്നത്.

 

ആഫ്രിക്കയിലെ നീഗ്രോകളുമായി ഇവർക്ക് വളരെയധികം സാമ്യങ്ങളുണ്ട്. ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളൻ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകൾ.

 

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയർ. ശക്തരായ മറ്റ് സമുദായക്കാർ ഇരുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു.

 

മൂപ്പനുള്ള വർഗമാണിത്. ഇവർക്കിടയിൽ മൂപ്പന് വലിയ സ്ഥാനമാണുള്ളത്.

ആചാരാനുഷ്ടാനങ്ങൾ

ഭദ്രകാളി, കൂളി, കുട്ടിച്ചാത്തൻ, മുത്തപ്പൻ തുടങ്ങിയ മലദൈവങ്ങളെയാണ് ഇവർ ആരാധിക്കുന്നത്.ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല.കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ 'ദൈവംതറ' എന്നോ 'കൂളിതറ' എന്നോ വിളിക്കും.തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ ഇവര് ‍വിശ്വസിക്കുന്നു. പണിയർ അവരുടെ വീടിനു സമീപം തന്നെ ദൈവങ്ങളെ കുടിയിരുത്തുന്ന തറകൾ ഉണ്ടാക്കി പരിപാലിക്കുന്നു. ഇവർ പ്രധാനമായും തുടി കുഴൽ മുതലായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യാറുണ്ട്. വിളവെടുപ്പിനു ശേഷം നെല്പാടങ്ങളിൽ കുറത്തി നാടകം എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഇവർ അവതരിപ്പിക്കാറുണ്ട്. ഇന്ന് ഈ കലാരൂപം തീർത്തും അന്യം നിന്നു പോയിരിക്കുന്നു.

പണിയർ കളി

പണിയന്മാരുടെ ഇടയിൽ പ്രചാരമുള്ള ഒരു നൃത്തരൂപമാണ് പണിയർ കളി. പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപം കരു, പറ, ഉടുക്ക്, എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണു അവതരിപ്പിക്കുന്നത്. എട്ടു മുതൽ പത്തു പേർ ചേർന്നു അവതരിപ്പിക്കുന്നതാണ് പണിയർ കളി.