ആകെ പേജ്‌കാഴ്‌ചകള്‍

2019 നവംബർ 16, ശനിയാഴ്‌ച

കടൽ തീരം

കാണുവാൻ മറുതീരം
ഇല്ലെന്ന് ഗ്രഹിച്ചാലും
ഞാനെന്നും കടൽക്കര
യിലൊരു അതിഥിയത്രെ.

ഹൃദയത്തിൽ  ഇരുണ്ടുകൂടും
മനോരധങ്ങൾ   അന്തര്‍ധാനം
ചെയ്യുന്ന വേളയിതെന്ന്
പുലമ്പുന്നു എൻ മനസ്സ്‌.

പകയും,  വിദേഷ്വവും
നിറഞ്ഞു നിൽക്കുമെൻ
മനസ്സിന് ശാന്തിയുടെ
മന്ത്രമോതീടുവാൻ

ചക്രവാള  സീമകൾക്ക്
അപ്പുറം നിന്നുമൊരു
അക്ഷുബ്‌ധതയുടെ  ദേവത
പറന്നിറങ്ങി വന്നീടുമെന്ന്

ഒരുമാത്ര വെറുതേ
ഞാൻ വ്യാമോഹിക്കും.
അപ്പോളെന്റെ മനസ്സിൽ
മൊട്ടിടീടും അനന്തമായ

സന്തോഷത്തിന്റെ പൂത്തിരികളെന്നു
ഹൃദ്യമായ ചലനങ്ങളാൽ
കടൽതിരകൾ ഒരുമാത്ര
വെറുതെ ഓർമ്മപ്പെടുത്തും.

                                        രൺജിത്



1 അഭിപ്രായം: