ആകെ പേജ്‌കാഴ്‌ചകള്‍

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഞാനും ഒരു പ്രവാസി


         ഞാനും ഒരു പ്രവാസി 

പ്രഭാതത്തില്‍ കോളിംഗ് ബെല്‍ ഉച്ചത്തില്‍ ശബ്ദിച്ചപ്പോഴാണ് ബിജു ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. രാത്രിയേറെ വൈകിയുറങ്ങാന്‍ കിടന്നതിനാല്‍ സമയം പോയതറിഞ്ഞതു കൂടിയില്ല. ആരാണീ നേരത്ത് എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ മെല്ലെ കിടക്കയില്‍ നിന്നു എഴുനേറ്റു. മണിയെത്രയായി ഈശ്വരാ, നേരം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. മെല്ലെ കതകു തുറന്ന് പുറത്തേക്കു നടന്നു. കതകിന്‍റെ പടിയില്‍ കിടക്കുന്ന വൈദ്യുതി ബില്‍ കണ്ടപ്പോള്‍ ആരോ അവിടെ കൊണ്ടിട്ടതാണെന്ന് മനസ്സിലായി. വൈദ്യുതി ബില്ലിലേക്ക് വെറുതെ ഒന്നു നോക്കി.  അത് അടക്കുവാന്‍ ഇനിയും സമയം ഉണ്ട്. സാധാരണ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒന്നിച്ചാണ്‌ അടയ്ക്കാറുള്ളത്.

 

പ്രധാന വാതില്‍ തുറന്നു റോഡിലേക്ക് ഒന്നു നോക്കി. അവിടെ നിരനിരയായി പായുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്‌. രാവിലെ ജോലിക്കും, മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടി  പോകുന്നവരാണ് എല്ലാവരും. നല്ല വൃത്തിയായി പരിപാലിച്ചിരിക്കുന്ന വീഥികള്‍. വീഥിക്ക്‌ എതിര്‍വശത്തുള്ള മനോഹരമായ പാര്‍ക്കിലേക്ക് അയാള്‍ നോക്കാതെയിരുന്നില്ല. അത് അടച്ചിട്ടിരിക്കുകയാണ്. എന്നും വൈകുന്നേരങ്ങളില്‍ മാത്രമേ അതു തുറക്കാറുള്ളു. എത്രയോ കുട്ടികള്‍ ആണ് ദിവസവും അവിടെ കളിക്കുവാന്‍ വരാറുള്ളത്. പതിവായി കുറെ സമയം അവരുടെ കളികള്‍ നോക്കി നില്‍ക്കാറുമുണ്ട്. തനിക്കു മാത്രം ജോലിക്കു മറ്റെങ്ങും പോകേണ്ടിയ കാര്യമില്ലല്ലോ എന്നോര്‍ത്തുകൊണ്ട് തിരികെ മുറിയിലേക്ക് നടന്നു. രാവിലെ എഴുനേറ്റാല്‍ ഉടന്‍ പ്രാര്‍ഥിക്കുന്ന പതിവുള്ളതാണ്. എത്ര തിരക്കാണെങ്കിലും ഇതുവരെയതു മുടക്കിയിട്ടുമില്ല.

 

രാവിലെ ഒരു കാപ്പി കുടിക്കുന്ന പതിവുള്ളതാണ്. ഇന്നു നേരം വൈകിയിരിക്കുന്നു. എന്തെങ്കിലും ഉച്ചയ്ക്ക് കഴിക്കുവാന്‍ വേണ്ടിയുണ്ടാക്കണം. അടുക്കളയില്‍ തലേദിവസം ഉണ്ടാക്കിയ കോഴിക്കറി ഇരിപ്പുണ്ട്. കുടെ കഴിക്കുവാന്‍ ചപ്പാത്തി ഉണ്ടാക്കണം.  ഏകാന്തമായ ഈവാസം തുടങ്ങിയിട്ടു ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ വില്ലയും പരിസരവും എല്ലാം കൈവെള്ളയിലെ രേഖകള്‍ പോലെ മനഃപാഠമാണ്. എവിടെ ജോലിക്കു ചേരുവാന്‍ വന്ന കാലങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. ആദ്യമായി സന്ദര്‍ശന വീസയില്‍ ഈ രാജ്യത്തു  വന്നപ്പോള്‍ ജോലി വാങ്ങിത്തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അന്ന് ആരും സഹായിച്ചതും ഇല്ല. വില്ലയില്‍ ഒരു കാവല്‍ക്കാരന്‍റെ ഒഴിവുണ്ടെന്നു ആരോ പറഞ്ഞറിഞ്ഞു ഇവിടെയെത്തിച്ചേര്‍ന്നതാണ്. തുച്ഛമായ ശമ്പളം മാത്രമാണ്‌ അന്നു മുതല്‍ ഇന്നുവരേയും ലഭിച്ചുകൊണ്ടിരികുന്നത്. മറ്റു പലയിത്തും ജോലിക്കു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും ആ വില്ലയില്‍ ജോലിയില്‍  തുടരുന്നു. 

 

വര്‍ഷത്തിലൊരിക്കല്‍ വില്ലയും പരിസരവും സന്ദര്‍ശിക്കുവാനായി എത്തുന്ന വീട്ടുടമസ്ഥനും, കുടുംബവും ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങിയശേഷം തിരികെ പോകുകയാണ് പതിവ്. ഒച്ചയും അനക്കവും ഒന്നുമില്ലാതെ കിടക്കുന്ന വില്ലയപ്പോള്‍ കുട്ടികളുടെ കളിയും ചിരിയുമായി ഉണരും. അവരേ കാണുമ്പോള്‍ സ്വന്തം മക്കളുടെ കാര്യം ഓര്‍മ്മ വരും. ജീവിതത്തിലിതുവരേയും മക്കളോടൊപ്പം വേണ്ട വിധത്തില്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും ഒരു വിരുന്നുകാരനേപ്പോലെ നാട്ടില്‍ ചെല്ലുന്ന സമയത്ത് അവരേ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാറുമില്ല. നഷ്ടങ്ങളുടെ പട്ടിക ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ വേദന തോന്നാറുണ്ട്. സമയം എത്രവേഗമാണ് കടന്നു പോകുന്നത്. മകള്‍ വളര്‍ന്നു വരുന്നു, ഇനിയും എത്രയോ ബാധ്യതകള്‍ കിടക്കുന്നു. പതിവായി നാട്ടില്‍ വിളിക്കുമ്പോള്‍ മക്കളുടെ വിശേഷം ഒക്കെ സിസിലി പറയാറുമുണ്ട്.

 

താനീ വില്ലയില്‍ വരുന്ന കാലത്തു ഇവിടെയെല്ലാം തരിശുഭൂമിയായി കിടക്കുകയായിരുന്നില്ലേ, ഓര്‍മ്മയിലേക്ക് ആക്കാലങ്ങള്‍ ഓടിയെത്തി. ഓരോ ചെടിയും പല സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവന്നു നട്ടു പിടുപ്പിക്കുകയായിരുന്നു. നാട്ടില്‍ കൃഷി ചെയ്യാന്‍ കൊതിച്ചിരുന്നെങ്കിലും ഒരിക്കലും അതിനു സാധിച്ചിരുന്നില്ല. ഇന്നിവിടെ ഇച്ചിരി സ്ഥലത്തു ചെയ്യാത്ത കൃഷികള്‍ ഇല്ലെന്നുതന്നെ പറയാം. പാവല്‍ , കോവല്‍ , വെണ്ട, എന്നുവേണ്ട സകലമാന പച്ചക്കറികളും ഉണ്ട്. ഇന്നീ കൃഷിതോട്ടം തനിക്കെത്രയോ പ്രിയപ്പെട്ടതാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എടുത്ത ശേഷം ബാക്കി കൂട്ടുകാര്‍ക്കു കൊടുക്കുകയാണ് പതിവ്. മുറ്റത്ത്‌ നില്‍ക്കുന്ന ഈന്തപ്പനയിലേക്ക് അയാള്‍ നോക്കി. മുഴുവനും കായിച്ചു കിടക്കുകയാണ്. ഒന്നും രണ്ടുമല്ല പത്ത് ഈന്തപ്പനകള്‍ ആണാ വില്ലയിലുള്ളത്. ഈന്തപ്പനകള്‍ വിളഞ്ഞു കിടക്കുന്ന കാഴ്ച അയാള്‍ക്കെന്നും ഒരു കൌതുകം ആയിരുന്നു. അയാളുടെ ആരാധനാലയത്തില്‍ അച്ചാര്‍ ഇടാന്‍ ഉപയോഗിക്കുന്നതും ഈ ഈന്തപ്പഴങ്ങള്‍ ആണ്. അവര്‍ അത് അച്ചാര്‍ ഇട്ടിട്ടു വില്‍ക്കുകയാണ് പതിവ്. വില്ലയുടെ മറ്റൊരു ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന മുയലിന്‍ കൂടിനടുത്തേക്ക് മെല്ലെ നടന്നു. ചൂടുകാലമായതിനാല്‍ മുയലുകള്‍ ഒന്നും തന്നെ വെളിയില്‍ ഇല്ല. അതുങ്ങള്‍ക്ക് കുടിക്കുവാന്‍ വെള്ളം ഒഴിച്ചുകൊടുത്തതിനു ശേഷം മുറിയിലേക്ക് തിരികെ കയറി.

 

നാട്ടിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ജോലി നിര്‍ത്തിയൊരു  തിരച്ചുപോക്ക്  സാധ്യവുമല്ല. കല്യാണം കഴിഞ്ഞു വളരെ കുറച്ചു നാളുകള്‍ മാത്രമേ സിസിലിയുടെ കുടെ നാട്ടില്‍ നില്ക്കാന്‍ പറ്റിയുള്ളൂ. മക്കളുടെ പഠനവും വീട്ടിലെ ചിലവുകള്‍ക്കുമെല്ലാം ആയി നല്ലൊരു തുക ആവശ്യമുള്ളതിനാല്‍ ഒന്നും കാര്യമായി ഇതുവരെ മിച്ചം പിടിക്കുവാന്‍ പറ്റിയിട്ടുമില്ല. പത്താം തരത്തില്‍ പഠിക്കുന്ന മകള്‍ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി നല്‍കണമെന്നു പലപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നു. ഒന്നിനും കിട്ടുന്ന പണം തികയാറില്ല. വീട്ടില്‍ അവരുടെ കുടെ പ്രായമായ അപ്പനും അമ്മയും ഉണ്ട്. അവരുടെയും കാര്യങ്ങള്‍ ഒക്കെ നോക്കണം. ഒരു വലിയ അപകടം ഉണ്ടായി അപ്പന്‍ ഈയിടെ ആശുപത്രിയില്‍ ആയിരുന്നു . അതിനു വേണ്ടിയും ഒത്തിരി പണം ചിലവായി. വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ പരാതിയുടെയും, പരിഭവങ്ങളുടെയും ഒരു ഭാണ്ടകെട്ടു തനിക്കുവേണ്ടി ഭാര്യ നീക്കിവയ്ക്കാറുണ്ട്. നാട്ടില്‍ പണികഴിപ്പിച്ച വീടിന്‍റെ കടങ്ങള്‍ മറ്റൊരു തീരാബാധ്യതയാണിന്നും. മക്കളായ ഷീജയും, സോബിനും നാട്ടില്‍ ചെല്ലുമ്പോള്‍ കൊണ്ടുവരേണ്ടിയ സാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ വിളിക്കുമ്പോള്‍ തരാറുണ്ട്. അവരുടെ കളിതാമശകളും, വഴക്കും ഒക്കെ കണ്ടു ഒപ്പം നില്‍ക്കുവാന്‍ ഇതുവരെയും സാധിച്ചിട്ടുമില്ല. എല്ലാം ഓര്‍ത്തപ്പോള്‍ ആ കണ്ണുകള്‍ നിറയാതിരുനില്ല.

 

 

രാത്രിയില്‍ ചിലപ്പോള്‍ കിടന്നാല്‍ ഉറക്കം വരാറുകൂടിയില്ല. ഓര്‍മ്മയിലേക്ക് എപ്പോഴും കടന്നുവരുന്നത്‌ നാട്ടിലെ ആ ചെറിയ വീടും, അതില്‍ ഭാര്യയോടും , മക്കളോടും ഒപ്പം കഴിഞ്ഞ സുന്ദര നിമിഷങ്ങളാണ്. വര്‍ഷത്തില്‍ ഒരിക്കലായി ക്രിസ്മസ്സിനു നാട്ടില്‍ പോകുമ്പോള്‍ മനസ്സില്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ഭക്ഷണം കഴിച്ചിട്ടു പതിവായി ഒരുറക്കം പതിവുള്ളതാണ്. ഇന്നിനി അതിനു കഴിയുമെന്ന് തോന്നുന്നില്ല. വൈകിട്ടു തന്മ എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനം ഉള്ളകാര്യം അപ്പോഴാണ് ഓര്‍മ്മ വന്നത്. ഒഴിവു സമയങ്ങളില്‍ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ നേരം പോകുന്നത് അറിയുന്നത്‌ കൂടിയില്ല. സംഘടനയുടെ ഓരോ പ്രവര്‍ത്തനങ്ങളും വളരെയധികം  ആളുകള്‍ക്ക് ഉപകാരപ്പെടുന്നവയാണ്. നാട്ടില്‍ പോകുവാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു യാത്രാചിലവുകള്‍ നല്‍കുക, ജോലിസ്ഥലത്ത് ശമ്പളം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ മുറികളില്‍ പോയി ഭക്ഷണം നല്‍കുക എന്നിവയെല്ലാമാണവ. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണുമ്പോള്‍ തന്‍റെ വിഷമതകള്‍ ഒന്നുമല്ലെന്നു തോന്നാറുണ്ട്.

 

നാടും വീടും വിട്ടു ഈ മണലാരണ്യത്തില്‍ കഴിയേണ്ടിവന്നപ്പോള്‍ മുതല്‍  തന്‍റെ മനസ്സില്‍ എത്രയോ പ്രതീക്ഷകള്‍ ആണ് മൊട്ടിട്ടു കൊണ്ടിരിക്കുന്നത്. സംഘടനയുടെ ഒരു പ്രവര്‍ത്തകനായ മര്‍ക്കോസിന്‍റെ കുടുംബം ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന കഥ കൂട്ടുകാരനായ തോമസ്‌ വിളിച്ചറിയിച്ചപ്പോള്‍ വലിയ വിഷമം തോന്നതിരുന്നില്ല. കഴിഞ്ഞ ആഴ്ച കൂടി മര്‍ക്കോസുമായി സംസാരിച്ചതാണ്.അയാളെ നാട്ടിലേക്കു വിളിച്ചൊന്നാശ്വസിപ്പിക്കണം എന്നു മനസ്സില്‍ തോന്നതിരുന്നില്ല ഓരോത്തര്‍ക്കും ഓരോരോ വിഷമതകള്‍ ആണല്ലോ ഈശ്വരന്‍  നല്കിയിരിക്കുന്നത് എന്ന ചിന്ത മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നെങ്കിലും തന്‍റെ വിഷമതകള്‍ ഒക്കെ മാറുമെന്നും, അന്നൊരു നല്ല കാലം വരുമെന്നും ചിന്തിച്ചുകൊണ്ട്‌ അയാള്‍ മുറിയിലേക്ക് തിരകെ നടന്നു.


............................................  ശുഭം.    .....................................................................


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി
published in British Malayali on 23/08/2014
http://www.britishmalayali.co.uk/index.php?page=newsDetail&id=38276.








 

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

2014 ജൂലൈ 31, വ്യാഴാഴ്‌ച

ദൈവ ‘ദൂതന്‍





ദൈവ ‘ദൂതന്‍


 


നേരം വളരെ വൈകിയിരിക്കുന്നു.  നഗര’ത്തില്‍ എത്തിയപ്പോഴാണ്‌ അപ്രതീക്ഷിതമായി ബസു’കാര്‍ നടത്തുന്ന മിന്ന’ല്‍ പണിമിടുക്കിനെക്കുറിച്ച്       അവ’ള്‍  അറിയുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു ബസ്സ്‌ ജീവനക്കാരനെ ആരോ തല്ലിയത്രെ. യാത്ര ചെയ്യുവാന്‍ വണ്ടി കിട്ടുമെന്ന് തോന്നുന്നില്ലെന്നവ’ള്‍ മനസ്സില്‍ ഓ’ര്‍ത്തു. അവള്‍ ചുറ്റും കണ്ണോടിച്ചു.  പരിചയം ഉള്ള ആരുമില്ല,  ബസ്സ്‌സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന ഓടയി’ല്‍നിന്നു  ദുര്‍ഗന്ധം വമിച്ചു കൊണ്ട് കാറ്റ് കടന്നുപോയി.  ബസ്സ്‌സ്റ്റാന്‍ഡിന്‍റെ ഓരം ചേര്‍ന്നു നില്‍ക്കുന്ന ആല്‍മര’ത്തില്‍ പക്ഷി’കള്‍ ചേക്കേറി കഴിഞ്ഞിരിക്കുന്നു. അവയുടെ നിര്‍ത്താതെയുള്ള ചിലയ്ക്കുന്ന ശബ്ദം അന്തരീക്ഷം ആകെ നിറഞ്ഞുനിന്നു.


    വൈദ്യുതി ഉണ്ടെങ്കിലും വഴിവിളക്കു’കള്‍ ഒന്നുപോലും കത്തുന്നില്ല.  എങ്ങും ഇരുട്ടാണല്ലോ ദൈവമേ, അവള്‍ക്കു പേടി തോന്നാതിരുന്നില്ല. അങ്ങിങ്ങായി അലയുന്ന ചാവാലി  പട്ടികള്‍. കഴിഞ്ഞ ആഴ്ച വടക്കേതിലെ ഗോപാലനെ പട്ടികടിച്ചിട്ട് ഇപ്പോഴും അയാള്‍ ആശുപത്രിയില്‍ ആണെന്നവള്‍  ഓര്‍ത്തുപോയി. വല്ലപ്പോഴും  വീട്ടില്‍  ഇടയ്ക്കിടെ  അയാ’ള്‍ സഹായത്തിനു വന്നു കൊണ്ടിരുന്നതാണ്. നാളയോ മാറ്റന്നാളോ അവിടം വരെ ഒന്നുപോകണം. കട മുറിയോടു ചേര്‍ന്നുള്ള വരാന്തയി’ല്‍ ഒരു നാടോടി സ്ത്രീയും കുട്ടിയും ഇരിക്കുന്നു. എന്തോ കഴിക്കു’വാന്‍ ഒരുങ്ങുകയാണ’വര്‍.  പകലത്തെ ഭിക്ഷാടനവും കഴിഞ്ഞ് കുഞ്ഞ് വളരെയധികം  തളര്‍ന്ന്  ആവശനായിരിക്കുന്നു.  ദൂരെ ഇരുട്ടിന്‍റെ മറപറ്റി ഒരു സ്ത്രീയും പുരുഷനും എന്തോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. അവ’ള്‍ ശരീരത്തിന്റെ വില കണക്കുപറഞ്ഞ്‌ വാങ്ങിക്കുകയയിരിക്കും. എടാ നസീ’ര്‍ എന്തായെടാ ഇന്നലെ പറഞ്ഞ കാര്യം എന്ന ഉച്ചത്തില്‍ സംസാരം കേട്ടപ്പോള്‍ അവളുടെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. രണ്ടു പേര്‍ ത’മ്മില്‍ സംസാരിക്കുകയാണ്. കാക്കി ഷര്‍ട്ട്‌ ആണ’വര്‍ ഇട്ടിരിക്കുന്നതു. മീനുമായി    ഒരു പെട്ടി ഓട്ടോ അപ്പോള്‍ അവിടേക്കു കടന്നു വന്നു. ആരൊക്കെയോ മീന്‍ വാങ്ങുവാ’ന്‍   അവിടേക്കു  ഓടുന്നതവള്‍ കണ്ടു.    


    ബസ്‌സ്റ്റോപ്പി’ല്‍ ആകെ രണ്ടോ മൂന്നോ സ്ത്രീക’ള്‍ മാത്രമേയുള്ളൂ. മറ്റുള്ളവരെല്ലാം  പുരു’ഷന്മാര്‍ ആണ്. സ്ത്രീ’കള്‍ നില്‍ക്കുന്ന         വശത്തേക്കവ’ള്‍ മെല്ലെ നടന്നു. “തൊട്ടടുത്ത്‌ നിന്ന സ്ത്രീയോടവ’ള്‍ എവിടേക്കാന്നെന്ന് തിരക്കി. അവള്‍ യാത്ര ചെയ്യുന്നതു മറ്റെവിടേക്കോ ആണ്. അടുത്തായിരുന്നെങ്കി’ല്‍   അവള്‍ക്കു ഒരു കൂട്ടാകുമായിരുന്നു. പതിവായി പത്രത്താളു’കളില്‍നിന്നു കേള്‍ക്കുന്ന പീഡനത്തിന്‍റെ കഥ’കള്‍ ഓര്‍ത്ത‘പ്പോള്‍ അവളിലെ പേടി   കൂടുകയാണുണ്ടായത്. “സത്രീ എവിടെയും സുരക്ഷിതയല്ല – അമ്മയുടെ ഗര്‍ഭപാത്ര’ത്തില്‍പോലും”.  വീട്ടിലേക്കു വിളി’ക്കാന്‍‘ഫോണ്‍ തപ്പിയപ്പോഴാണ് അത് എടുത്തിട്ടില്ലെന്നു അവള്‍ക്കു മനസ്സിലായത്. ബൂത്തില്‍നിന്നു വിളിക്കാം എന്നു വിചാരിചെങ്കിലും പിന്നീടു അത് വേണ്ടെന്നു വെച്ചു. ഇപ്പോള്‍വിളി’ച്ചാല്‍ വഴക്കു കേള്‍ക്കേണ്ടിവരും. ഒരോട്ടോ അതിലെ കടന്നു പോകുന്നത് കണ്ടപ്പോ’ള്‍ അ’വള്‍കൈ നീട്ടാ’ന്‍ഒരുങ്ങിയതാണ്. പിന്നീടതു  വേണ്ടെന്നുവെച്ച’വള്‍.  എന്തു വിശ്വസിച്ചാണാ  ഓട്ടോ’യില്‍കയറുന്നത്, യാതൊരു പരിചയവും ഇല്ലാത്ത  ഓട്ടോക്കാ’രന്‍ഏതു തരക്കാരനയിരിക്കും. ആരെയും വിശ്വസി’ക്കാന്‍  പറ്റാത്ത കാലമാണ്.


    അമ്മയെ കണ്ടിട്ടു വീട്ടില്‍നിന്നു ഇറ’ങ്ങാന്‍വൈകുകയാണെ’ങ്കില്‍ പിറ്റേ ദിവസം വന്നാല്‍ മതിയെന്നു ജോസ’ഫേട്ട’ന്‍  പറഞ്ഞതുമാണ്. ഇനി വീട്ടില്‍  എത്തു’മ്പോള്‍ വഴക്കു കേള്‍ക്കണ്ടിയതായി വരുമല്ലോ. അമ്മയുടെ ഉപദേശവും അവഗണിച്ചുകൊണ്ട് വീട്ടി’ല്‍നിന്നിറങ്ങിയ’പ്പോള്‍  പ്രീതിയുടെ മനസ്സിലുണ്ടായിരുന്നത് പനി പിടിച്ചു കിടക്കുന്ന മകന്‍റെ  കാര്യമായിരുന്നു. അസുഖമായി കിടക്കുന്ന അമ്മയെ കണ്ടിട്ടു പെട്ടന്നു പോകണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നഗരത്തില്‍നിന്നു സുമാ’ര്‍  പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ടവളുടെ വീട്ടിലേക്ക്. എന്തൊക്കെയോ ഉച്ച’ത്തില്‍ പറഞ്ഞുകൊണ്ട് ഒരു മനു’ഷ്യ’ന്‍ അപ്പോഴാണ് അ’വര്‍ നില്‍ക്കുന്നിടത്തേക്കു കടന്നുവന്നത്. ഒരു മുഴുകുടിയനാണ് അയാളെന്നു ആരോ പറയുന്നത് അവള്‍കേട്ടു. എന്തൊക്കെയോ ചീത്ത വാക്കുകള്‍ ഉച്ച’ത്തില്‍ പറഞ്ഞുകൊണ്ടിരിക്കുകയാ’ള്‍. മദ്യപാനത്തിന്‍റെ ദൂഷ്യഫലം മൂലം അയാളുടെ കുടുംബം കഷ്ടപെടുന്നുണ്ടാകും.  


    ഒരു ജീപ്പ് ആളുകളെ കയറ്റികൊണ്ടിരിക്കുന്നത് പ്രീതി കണ്ടു. ജീപ്പ് അവള്‍പോകുന്ന സ്ഥലത്തേക്കല്ലെന്ന’വള്‍ക്ക് മനസ്സിലായി. അവിടെ നിന്നിരുന്നവരില്‍ ഒന്നു രണ്ടു സ്ത്രിക’ള്‍, ആ വണ്ടി’യില്‍കയറി. അവ’ള്‍ചുറ്റും കണ്ണോടിച്ചു, ഇനി പുരുഷന്‍മാ’ര്‍ മാത്രമേ അവിടെയുള്ളൂ, തന്നെ മാത്രം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കണ്ണുക’ള്‍ അ’വള്‍ കാണാതിരുന്നില്ല. പോലീസുകാര്‍  ആരെങ്കിലും അടുത്തുണ്ടോ എന്ന’വള്‍ ചുറ്റും നോക്കി. ഇല്ല അവിടെയ്യെങ്ങുമാരുമില്ല. ഇനി എങ്ങനെ വീ’ട്ടില്‍ ചെന്നെത്താം. ആരെങ്കിലും പരിചയക്കാരുണ്ടയിരിക്കണമേ ദൈവമേ എന്നവള്‍ മന’സ്സില്‍         പ്രാ’ര്‍ഥിച്ചുകൊണ്ടിരുന്നു.    


തൊട്ടു പുറകില്‍നിന്നു ആരോ അമ്മാമ്മേ എന്നു വിളിക്കുന്നത് കേട്ട’പ്പോള്‍ അ’വള്‍തിരിഞ്ഞ് നോക്കി. ഇരുട്ടില്‍മുഖം വ്യക്തമായി കാണാന്‍അവള്‍ക്കു കഴിഞ്ഞില്ല. പിന്നീടാണ്  പ്രീതിയ്ക്ക് ആളിനെ മനസ്സിലായത്.  വീട്ടില്‍പണ്ടു മുത’ല്‍ തടിപണിക്കു വരാറുള്ള കുഞ്ഞു’മോന്‍. പുതിയ വീടു പണിതപ്പോഴും മുഴുവന്‍ തടി വെട്ടിയതും കുഞ്ഞുമോനാണു. മനസ്സില്‍നിന്നും വലിയ ഒരു ഭാരം ഇറക്കി വച്ച പ്രതീതി ആണവള്‍ക്ക് അനുഭവപെട്ടത്‌. എവിടെ പോയതാണ് എന്നു  ചോദിച്ചുകൊണ്ട്  അയാള്‍ അടുക്കലേക്കു വന്നു. അമ്മയ്ക്ക് സുഖമില്ലാതെ വീട്ടില്‍വരെ പോയതാണെന്നു അവ’ള്‍  മറുപടിയും പറഞ്ഞു. പണി കഴിഞ്ഞു ബന്ധു വീട്ടില്‍ കയറിയിട്ടു വരുന്ന വഴിയാണ് അമ്മാമ്മേ,  സാധാരണ ദിവസങ്ങളില്‍ ഇത്രയും വൈകാറുള്ളതല്ല, ഇന്നു ഇച്ചിരി വൈകി പോയി. അവിടുത്തെ അച്ചായാന്‍ ഒരു വീട്ടില്‍പണിക്കു പോയ’പ്പോള്‍മര’ത്തില്‍നിന്നു താഴെ വീണാശുപത്രി’യില്‍ആയിരുന്നു.  നട്ടല്ലിനു ഇപ്പോ’ള്‍ കമ്പി ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ ഭാര്യയും മക്കളും ആണ് അയാളെ നോക്കുന്നത്. കുഞ്ഞുമോ’ന്‍വാതോരാതെ സംസാരിക്കുന്നതു കേട്ടുകൊണ്ടിരിക്കാ’ന്‍അവള്‍ക്കു രസം തോന്നി. പണ്ടുമുതലേ സംസാരപ്രിയനാനായാള്‍. ഒരു കൂട്ടുകാര’ന്‍കൂടി വരാനുണ്ട് അയാ’ള്‍വന്നിട്ടു ഒന്നിച്ചു പോകാം. ഒന്നും പേടിക്കേണ്ട അമ്മാമ്മ, ഞാന്‍വീട്ടി’ല്‍കൊണ്ടുചെന്നു ആക്കാം. കുഞ്ഞുമോന്‍ താമസിക്കുന്നത് വീടിന്‍റെ അടുത്തല്ലെന്നു അവ’ള്‍  ഓര്‍ത്തു.


പ്രീതി ചുറ്റും നോക്കി, അങ്ങിങ്ങായി ചുറ്റിതിരിയുന്ന ബംഗാളി പയ്യന്മാര്‍, പണിക്കു വേണ്ടി അന്യസംസ്ഥാനത്തു നിന്നു വന്നവരാണവ’ര്‍. തൊട്ടടുത്ത കടയിലേക്ക് എന്തൊക്കയോ വാങ്ങാ’ന്‍  ആളുക’ള്‍കയറി പോകുന്നത് അവള്‍കണ്ടു. പഴക്കടയില്‍കയറി ഒരു കിലോ ആപ്പി’ള്‍   അവ’ള്‍വാങ്ങി. ഇതു മാത്രം മതിയോ ചേച്ചിയേ, നല്ല ഇനം പഴങ്ങ’ള്‍വേറെയും ഇവിടെ ഉണ്ട്.   അയാ’ള്‍കട അടക്കുവാ’ന്‍ഒരുങ്ങുകയാണ്. ആപ്പിള്‍നല്ലതായിരിക്കും, കഴിഞ്ഞ ആഴ്ച  അച്ചായന്‍ വാങ്ങി കൊണ്ടുവന്ന  അപ്പിള്‍  ഒന്നിനും കൊള്ളില്ലയിരുന്നെന്നവളോര്‍ത്തു.  തൊട്ടടുത്ത പച്ചക്കറി കടയില്‍നിന്നു അമ്പതു രൂപയുടെ ഒരു കിറ്റ് പച്ചക്കറി കൂടി വാങ്ങി. കടല വില്‍ക്കുന്ന ആളിനെ കണ്ടപ്പോ’ള്‍  പ്രീതിയ്ക്ക് മോന്‍റെ കാര്യം ഓര്‍മ്മ വന്നു. അവനു കടല വലിയ ഇഷ്ടമാണ്. പത്ത് രൂപയ്ക്കു കടല കൂടി വാങ്ങിയവള്‍. 


 


ഇതെന്താ ഒത്തിരി സാധനം വാങ്ങിയല്ലോ അമ്മാമ്മേ എന്നു പറഞ്ഞു കൊണ്ടാണ്  കുഞ്ഞുമോനും കൂട്ടുകാരനും അവിടേക്കു വന്നത്‌. ഓട്ടോ പിടിച്ചു പോയേക്കാം എന്നു പറഞ്ഞപ്പോ’ള്‍പ്രീതിയ്ക്ക് വളരെ ആശ്വാസം തോന്നി. ഓട്ടോയി’ല്‍ഇരിക്കു,മ്പോള്‍അവളുടെ ചിന്ത മുഴു’വന്‍വീട്ടി’ല്‍ചെല്ലു’മ്പോള്‍  കേ’ള്‍ക്കുന്ന  വഴക്കിനെ പറ്റിയായിരുന്നു.  ഓട്ടോയില്‍കുഞ്ഞുമോനും കൂട്ടുകാരനും പിറ്റേന്നു പണിക്കു പോകുന്നതിനെ പറ്റിയും, അവരുടെ വീട്ടു കാര്യങ്ങളും ഒക്കെ സംസാരിച്ചുകൊണ്ടിരുന്നു. അവള്‍വെറുതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. വിജനമായ പാത, റോഡില്‍അങ്ങിങ്ങായി കുഴിക’ള്‍രൂപപെട്ടിരിക്കുന്നു. അങ്ങു ദൂരെയെവിടയോ പട്ടി ഉച്ചത്തില്‍ഓരിയിടുന്ന ഒച്ച ,രാത്രിയില്‍ചിന്നം ചിന്നം പെയ്യുന്ന മഴ.  ഒറ്റയ്ക്കായിരുന്നെങ്കില്‍എങ്ങനെ വീട്ടി’ല്‍എത്തിയേനേ, അവള്‍ക്ക് അലോചിച്ച’പ്പോള്‍ തല കറങ്ങുന്നതായി തോന്നി.  അരയാലുമുക്ക് എത്തിയപ്പോള്‍അച്ചാ’യാന്‍പറയാറുള്ളതു അ’വള്‍ഓ’ര്‍ത്തു. ഇതിലെ കൂടി രാത്രിയില്‍യാത്ര ചെയ്യു’മ്പോള്‍സൂക്ഷിക്കണം.  പണ്ടു കാലം മുതല്‍കള്ളന്മാരും പിടിച്ചു പറിക്കാരും ഉള്ള സ്ഥലമാണവിടം. ആളുകളെ കൊന്നിട്ടു അവര്‍ തൊട്ടടുത്തുള്ള  ആ’റ്റില്‍ വലിച്ചെറിയുകയാണ്‌ പതിവ്. ആറ്റിലൂടെ ഒഴുകി നടക്കുന്ന ഒരു ശവം അവളുടെ മനസ്സില്‍  തെളിഞ്ഞു നിന്നു. പിന്നീട് ഒരു വിജനമായ തോട്ടം കടന്നു വേണം വീട്ടി’ല്‍ എത്താ’ന്‍, ഒരാള്‍ക്ക് ഒറ്റയ്ക്ക് അതിലെ രാത്രി യാത്ര ചെയ്യു’വാന്‍ വലിയ പ്രായാസമായിരിക്കും. ഒരോന്നു ഓര്‍ത്ത’പ്പോള്‍ തലകറങ്ങുന്നത് പോലെ അവള്‍ക്ക്  തോന്നി. വീടെത്തി ഇറങ്ങിക്കോ എന്നു പറയുന്നത് കേട്ടപ്പോള്‍ ആശ്വസം തോന്നാതെ ഇരുന്നില്ല. അയാള്‍  ദൈവദൂതനെപ്പോലെ അവിടെ അ’പ്പോള്‍ എത്തിയില്ലായിരു’ന്നെങ്കില്‍ തന്‍റെ അവസ്ഥ എന്താകുമായിരുന്നു എന്നവള്‍   ഓ’ര്‍ക്കാ’ന്‍  ശ്രമിച്ചു.  ദൈവം ലോകത്തി’ല്‍ ചീത്ത ആളുകളെ മാത്രമല്ല നല്ല ആളുകളെയും സൃഷ്ടിച്ചിട്ടുണ്ടല്ലോ എന്നോര്‍ത്തുകൊണ്ടു അ’വള്‍ മെല്ലെ വീടിനുള്ളിലേക്ക് നടന്നു.